ഒന്നിച്ചിരിക്കാനും സ്നേഹം പങ്കിടാനും ഒരു ഓണക്കാലം; ആദ്യ ഓണം ആഘോഷമാക്കി ജിപിയും സാന്ത്വനം അഞ്ജലിയും!! | Gopika Anil And Govind Padmasoorya First Onam Together
Gopika Anil And Govind Padmasoorya First Onam Together
Gopika Anil And Govind Padmasoorya First Onam Together : ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും നിരവധി ആരാധകരുള്ള താരമാണ് ഗോവിന്ദ് പത്മസൂര്യ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിത്തു തുടർന്ന് നടനായും തിളങ്ങിയ താരം ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആരാധകരുടെ മനസ് കീഴടക്കുകയാണ്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം സീരിയൽ താരമായ ഗോപികയുമായി നടന്നത്.അതിനുശേഷം വീണ്ടും താരങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. സീരിയൽ ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് ഗോപികയുടെ ജീവിതത്തിലേക്ക് ജിപി കടന്നുവന്നത്.
സമൂഹ മാധ്യമങ്ങളിൽ പുതിയ അപ്ഡേഷനുമായി എല്ലായിപ്പോഴും ജിപി എത്താറുണ്ട്. വിവാഹ ശേഷമുള്ള താരങ്ങളുടെ ഓരോ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഓണാശംസകൾ നൽകി എത്തിയ പുതിയ ചിത്രമാണ്. വിവാഹത്തിനുശേഷം ഉള്ള തങ്ങളുടെ ആദ്യ ഓണം ആഘോഷിക്കുകയാണ് താരങ്ങൾ ഇരുവരും. പൂക്കളത്തിനു മുമ്പിൽ ഇരുന്ന് തിരുവോണ ദിനത്തിൽ ഇരുവരും ചേർന്ന് പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് ഇവർക്ക് ഓണാശംസകൾ നൽകി ഇൻസ്റ്റഗ്രാം കമന്റ് ബോക്സിൽ എത്തിയത്.
അടുത്തിടെ ഗോപികയുടെ അമ്മയുടെ പിറന്നാളിന് സർപ്രൈസായി ഗിഫ്റ്റ്മായി എത്തിയ ജിപിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തിരുന്നു. മലയാളികളുടെ ക്യൂട്ട് കപ്പിൾസ് എന്നാണ് ഇപ്പോൾ ഇവരെ അറിയപ്പെടുന്നത്. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഏഷ്യാനെറ്റിലെ പരമ്പരയിലൂടെയാണ് ഗോപിക പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.
സാന്ത്വനം എന്ന പരമ്പരയിലെ മാത്രം പ്രകടനം കൊണ്ട് ഇത്രയേറെ ആരാധകരെ സ്വന്തമാക്കാൻ സാധിച്ച മറ്റൊരു താരം ഇല്ല എന്ന് വേണം പറയാൻ. ശിവൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ ആയിട്ടാണ് താരം സീരിയലിൽ എത്തിയത്. ഇപ്പോൾ നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായി താരം തന്റെ വിശേഷം ആരാധകരുമായി പങ്കുവെക്കാറുണ്ട്.