അന്നും ഇന്നും ഹേറ്റേഴ്സില്ലാത്ത നടൻ!! ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും അറിയാമെന്നു തെളിയിച്ച താരം!! | Indrans Childhood Photo Viral
Indrans Childhood Photo Viral
Indrans Childhood Photo Viral : മലയാള സിനിമ ലോകത്തെ അഭിനേതാക്കളുടെ ബാല്യകാലത്തെ ചിത്രങ്ങൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒന്നാണ്. കൂടുതലും യുവ നടി നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്നത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സജീവമായി തിളങ്ങിനിൽക്കുന്ന ഒരു നടന്റെ യൗവ്വനകാലത്തെ ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. അറന്നൂറോളം മലയാള
സിനിമകളിൽ അഭിനയിച്ച ഈ അതുല്യപ്രതിഭയുടെ എത്ര പഴയകാലത്തെ മുഖം ആണെങ്കിലും മലയാള സിനിമ പ്രേക്ഷകർക്ക് തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നടൻ ആരാണെന്ന് മലയാള സിനിമ പ്രേക്ഷകരോട് ചോദിക്കുന്നതിൽ അർത്ഥമില്ല. എന്നിരുന്നാലും ഇദ്ദേഹത്തിന്റെ ഈ യൗവനകാലത്തെ മുഖം, മലയാള സിനിമ പ്രേക്ഷകരെ 1990കളിലെ സിനിമകളിലേക്ക് പിറകോട്ട് കൊണ്ടുപോകും. മലയാള സിനിമ പ്രേക്ഷകരെ
എക്കാലത്തും ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിഷമിപ്പിച്ചും ബിഗ് സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന നടൻ ഇന്ദ്രൻസിന്റെ യൗവ്വനകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. മലയാള സിനിമയിൽ കോസ്റ്റ്യും ഡിസൈനർ ആയി പ്രവർത്തിച്ചിരുന്ന ഇന്ദ്രൻസ്, 80-കളുടെ തുടക്കത്തിൽ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ടാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് അഭിനയത്തിൽ തന്റെ പ്രതിമ തെളിയിച്ച ഇന്ദ്രൻസ്, മലയാള സിനിമയിൽ കഴിഞ്ഞ നാല്
പതിറ്റാണ്ട് സജീവമായി അഭിനയ ജീവിതം തുടർന്നു. വൈകിയാണെങ്കിലും ഇന്ന് നായക പദവിയുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഇന്ദ്രൻസ് പ്രേക്ഷകരുടെ കൈയ്യടി നേടുന്നു. 2018-ൽ ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡും, 2019-ൽ ‘വെയിൽമരങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കുകയും ചെയ്തു.