എന്റെ അച്ഛൻ ഒരു പിറന്നാൾ ആശംസ പറയാമോ!! ഷഷ്ടിപൂർത്തി നിറവിൽ കേരളത്തിന്റെ അഭിമാനം; ജയരാജ് വാര്യരുടെ പിറന്നാൾ ആഘോഷം ഗംഭീരം!! | Jayaraj Warrier Birthday Celebration Viral
Jayaraj Warrier Birthday Celebration Viral
Jayaraj Warrier Birthday Celebration Viral : മിമിക്രിയിലൂടെ സിനിമരംഗത്തേക്ക് കടന്നു വന്ന നടനാണ് ജയരാജ് വാര്യർ. കൂടാതെ കാരിക്കേച്ചർ രംഗത്തും അദ്ദേഹത്തിനുള്ള കഴിവ് മലയാളികൾ ആസ്വദിച്ചറിഞ്ഞതാണ്. തൃശൂർ സ്വദേശിയായ താരം ടെലിവിഷൻ അവതാരകനായും തിളങ്ങി നിന്നിരുന്നു. 1984 മുതൽ നാടക രംഗത്ത് സജീവമായിരുന്നു താരം.
ഒരു യാത്രാമൊഴി, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഭൂതക്കണ്ണാടി, പ്രാഞ്ചിയേട്ടൻ ആൻറ് ദ സെയ്ൻ്റ് തുടങ്ങി അമ്പതോളം മലയാള സിനിമകളിൽ മാത്രമാണ് അദ്ദേഹം വേഷമിട്ടത്. ഹാസ്യനടനായാണ് താരം കൂടുതലായും അഭിനയിച്ചത്. ആദ്യ സിനിമകളിൽ താരത്തിന് അത്ര പേര് നേടിയെടുക്കാൻ സാധിച്ചില്ലെങ്കിലും പുണ്യാളൻ അഗർബത്തീസ്, അനാർക്കലി എന്നീ സിനിമകളിലെ അഭിനയത്തിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിരുന്നു.
പിന്നീട് മലയാളികൾക്ക് മറക്കാൻ കഴിയാത്ത കലാകാരൻ തന്നെയാണ് ജയരാജ് വാര്യർ. നവംബർ 15 നാണ് താരത്തിൻ്റെ പിറന്നാൾ ദിനം. ജയരാജ് വാര്യരുടെ പിറന്നാൾ ദിനത്തിൽ താരത്തിൻ്റെ മകളും പിന്നണി ഗായികയുമായ ഇന്ദുലേഖ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
അച്ഛന് ചെറിയ രീതിയിലുള്ള അന്തമില്ലാത്ത പിറന്നാൾ ആശംസകൾ നൽകി കൊണ്ടുള്ള ക്യാപ്ഷനാണ് താരം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിൽ കുടുംബാംഗങ്ങളുമൊരുമിച്ച് പിറന്നാൾ ആഘോഷിക്കുന്ന നിരവധി ഫോട്ടോകളും താരം പങ്കുവയ്ക്കുകയുണ്ടായി. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി താരങ്ങളാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.