ആരാധകർ കേൾക്കാൻ കൊതിച്ച വാർത്ത; ജോമോൾ എവിടെയും പോയിട്ടില്ല; ഇഷ്ട നായികയെ കൈ പിടിച്ച് പുതിയ ജീവിതത്തിലേക്ക് കൊണ്ട് വന്ന് ഉണ്ണി മുകുന്ദൻ!! | Jomol With Unni Mukundan Viral News
Jomol With Unni Mukundan Viral News
Jomol With Unni Mukundan Viral News : മലയാളികളുടെ എവർഗ്രീൻ നായികയായ ജോമോൾ വീണ്ടും മലയാളത്തിലേക്ക്. ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ജയ് ഗണേഷ് ‘ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലേക്കാണ് ജോമോൾ കടന്നു വരുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദനും രഞ്ജിഷ് ശങ്കറും തന്നെയാണ്.
മലയാള സിനിമയിലേക്ക് ജോമോളുടെ വളരെ കാലത്തിനു ശേഷമുള്ള ഈ തിരിച്ചുവരവ് അറിയിച്ചത് ഉണ്ണിമുകന്റെ ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ്. മലയാള സിനിമയിലേക്ക് ഒരിക്കൽ കൂടി ഒരു ഗ്രേറ്റ് കമിങ് ബാക്ക് എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി പോസ്റ്റ് പങ്കുവെച്ചത്. കോഴിക്കോട് സ്വദേശിയായ ജോമോള്‍ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.
എന്നു സ്വന്തം ജാനകിക്കുട്ടിയിലെ പ്രധാന വേഷത്തിൽ അഭിനയിച്ച ജോമോള്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ കെയര്ഫുള്ളിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമ. കുഞ്ചാക്കോ ബോബന്റെ നായികയായി ഏറെക്കാലം തിളങ്ങിയ നിറം,മയിൽ പീലിക്കാവ് തുടങ്ങിയവ മറ്റു പ്രധാന ചിത്രങ്ങളാണ്.
ഒറ്റപ്പാലം സ്വദേശിയായ ഉണ്ണിമുകുന്ദൻ അവിടെയുള്ള പ്രാദേശിക ഉത്സവങ്ങളിൽ എല്ലാം സജീവമാണ്. ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയിൽ വച്ചാണ് ‘ജയ് ഗണേഷ്’ ഉണ്ണി മുകുന്ദൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമായ ജയ് ഗണേഷിൽ മഹിമ നമ്പ്യാര്‍, രവീന്ദ്ര വിജയ് എന്നിവരാണ് മറ്റു താരങ്ങള്‍.