കാളിദാസ് ജയറാം വിവാഹിതനായി!! മകന്റെ വിവാഹ വിഡിയോയിൽ നിറ കണ്ണുകളോടെ ജയറാം; തരിണിയ്ക്ക് താലി ചാർത്തി കണ്ണൻ!! | Kalidas Jayaram Wedding Video
Kalidas Jayaram Wedding Video
Kalidas Jayaram Wedding Video : മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും മികച്ച യുവതാരവുമാണ് ജയറാമിന്റെയും പാർവതിയുടെയും മൂത്ത മകൻ കാളിദാസ് ജയറാം. ചെറുപ്പം മുതലേ കാളിദാസിനെ കണ്ട് പരിചയമുള്ളവരാണ് മലയാള സിനിമ പ്രേക്ഷകർ. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ച കുഞ്ഞു കാളിദാസിനെ പ്രേക്ഷകർ നിറഞ്ഞ സ്നേഹത്തോടെയാണ് സ്വീകരിച്ചത്.
പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ അച്ഛനോളവും അമ്മയോളവും ഒപ്പം തന്നെ താനും ഒരു മികച്ച അഭിനേതാവാണ് എന്ന് താരം ചെറുപ്പത്തിൽ തന്നെ തെളിയിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ചിത്രത്തിലൂടെ കാളിദാസ് നേടിയെടുത്തു. രണ്ട് സിനിമയിലും ജയറാമിന്റെ മകനായാണ് മാസ്റ്റർ കാളിദാസ് എത്തിയത്.
വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം കാളിദാസ് എത്തിയത് യുവനടൻ ആയി പൂമരം എന്ന മലയാള ചിത്രത്തിലൂടെയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് കാളിദാസ്. കാളിദാസിന്റെ കരിയറിലെ തന്നെ നാഴികക്കല്ലായ ചിത്രം ആയിരുന്നു പാവയ് കഥകൾ. ചിത്രത്തിലെ സത്താർ എന്ന കഥാപാത്രത്തെ വളരെ മനോഹരമാണ് താരം അവതരിപ്പിച്ചത്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് കാളിദാസ്. ഇപോഴിതാ താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
കഴിഞ്ഞ വർഷമാണ് കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. കാളിദാസിന്റെ പ്രണയിനി തരിണിയാണ് താരത്തിന്റെ പ്രതിശ്രുത വധു. മോഡൽ ആയ തരുണിയുമായ പ്രണയം കാളിദാസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്ക് വെച്ചത്. ഇപ്പോഴിതാ ഇരുവരുമൊരുമിച്ചുള്ള ഒരു പരസ്യ ചിത്രം വൈറൽ ആയിരുന്നു. കാളിദാസ് തരിണിയെ താലി കെട്ടുന്നതയാണു പരസ്യ വിഡിയോയിൽ കണ്ടത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്നാണ് ആരാധകർ കരുതിയത്. എന്നാൽ അത് പരസ്യ ചിത്രമാണ് എന്ന് പിന്നീടാണ് അറിഞ്ഞത്. ഇപോഴിതാ തരിണിയോടൊപ്പമുള്ള മനോഹരമായ ഒരു ചിത്രമാണ് കാളിദാസ് പങ്ക് വെച്ചിരിക്കുന്നത്. ചിത്രം ഇപ്പോൾ തന്നെ വൈറൽ ആയിക്കഴിഞ്ഞു.