കരിക്ക് താരം കുട്ടി സ്നേഹ വിവാഹിതയായി; മിന്നൽ മുരളിയെ തേച്ചവൾ അഖിലിനെ കെട്ടി; ലോലന്റെ സർപ്രൈസ് എൻട്രിയിൽ ഞെട്ടി താരം!! | Karikku Actress Sneha Babu Wedding Video
Karikku Actress Sneha Babu Wedding Video
Karikku Actress Sneha Babu Wedding Video : യൂട്യൂബിലൂടെ പ്രശസ്തിയാർജിച്ച നിരവധി വെബ് സീരീസുകൾ ഉണ്ട് അതിൽ ഏറ്റവും ജനശ്രദ്ധ നേടിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. 2018ൽ നിഖിൽ പ്രസാദ് ആണ് ഈ ചാനൽ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി കൊണ്ടുവരുന്നത്. ഇവരുടെ ഫസ്റ്റ് വെബ്സീസ് ആയിരുന്നു തേരാപ്പാര. ഒറ്റവെബ് സീരീസിലൂടെ തന്നെ ഈ ചാനൽ വൻ ഹിറ്റായി മാറുകയായിരുന്നു.
ഇപ്പോഴിതാ കരിക്കിനെ സംബന്ധിച്ചുള്ള പുതിയ ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയായി എന്ന വാർത്തയാണ് ഇത്. കരിക്കിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രഹകൻ അഖിൽ സേവ്യർ ആണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമാണ്. അഖിലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഈ വാർത്ത ഇതിനുമുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഇരുവരുടെയും വിവാഹം നടന്നിരിക്കുകയാണ്. സീരീസിൽ പ്രധാന കഥാപാത്രത്തെയാണ് നടി സ്നേഹ അവതരിപ്പിച്ചിരുന്നത്. ഗ്രേസി -ബാബു ദമ്പതികളുടെ മകളായി മുംബൈയിലെ ഗോരെഗാവിലാണ് സ്നേഹ ജനിച്ചതും വളർന്നതും. പഠനവും മുംബൈയിൽ തന്നെ. ടിക്ടോക്കിലെ സജീവ സാന്നിദ്ധ്യമായിരുന്നു സ്നേഹ. അവിടുന്ന് തന്നെയാണ് അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പും ഉണ്ടായത്. കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. ചില മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.
ആദ്യരാത്രി, ഗാനഗന്ധർവ്വൻ, മിന്നൽ മുരളി, സൂപ്പർ ശരണ്യ, എന്നിവയാണ് സ്നേഹ അഭിനയിച്ച ചിത്രങ്ങൾ. സ്നേഹ വളരെയധികം ആക്ടീവ് ആണ്.തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ പ്രിയ താരം മറക്കാറില്ല. ഇപ്പോഴിതാ യൂട്യൂബിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും സ്നേഹയുടെ വിവാഹ വിശേഷങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്. തൽസമയ ദൃശ്യങ്ങളും ആരാധകർക്കായി പങ്കുവെക്കപ്പെടുന്നുണ്ട്. കരിക്കിലെ മറ്റ് താരങ്ങൾക്കൊപ്പം പ്രിയ പ്രേക്ഷകരും ഇവർക്ക് വേണ്ടിയുള്ള ആശംസകൾ അറിയിക്കുകയാണ്.