കരിക്കിലെ അമേയയ്ക്ക് വിവാഹം!! ഒരു നൂറു വട്ടം സമ്മതം മൂളി താരം; ഒടുവിൽ പ്രണയ സാഫല്യ നിമിഷത്തിൽ കിരണും അമേയയും.!! | Karikku Fame Ameya Mathew Engagement Ceremony
Karikku Fame Ameya Mathew Engagement Ceremony
Karikku Fame Ameya Mathew Engagement Ceremony : കോവിഡ്ക്കാലത്ത് മലയാളികളുടെ മുന്നിലേക്ക് എത്തിയ കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അമേയ മാത്യു. ഇപ്പോൾ അമേയ തന്റെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്. വിവാഹ ആഘോഷങ്ങൾ നിലവിൽ ആരംഭിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ദിവസമാണ് താരം തന്റെ എൻഗേജ്മെന്റ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരിലേക്ക് പങ്കുവെച്ചത്. അതോടൊപ്പം ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വാട്ടർബോട്ടിൽ റീൽ എടുക്കുന്ന ഒരു വീഡിയോയും താരം തന്റെ തന്നെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.
നിലവിൽ താരത്തിന്റെതായി വൈറലായി കൊണ്ടിരിക്കുന്നത് ഈ ചിത്രങ്ങളാണ്. തന്റെ പ്രിയതമനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് താരം ഇങ്ങനെ കുറിച്ചു ‘ടുഡേ ടുമാറോ, ഓൾവേയ്സ് വി ആർ എൻഗേജ്ട് ‘. നിരവധി ആരാധകരാണ് താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിന് ചുവടെ കമന്റുകളുമായി എത്തിയത്. നിരവധി സെലിബ്രിറ്റികളുടെ കമന്റുകളും ചിത്രത്തിന് ചുവടെ കാണാം. കഴിഞ്ഞ ദിവസമാണ് കിരണിന്റെയും അമേയയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.
നിലവിൽ കാനഡയിൽ ആയിരുന്ന ഇരുവരും അടുത്തിടെ ആണ് കേരളത്തിലേക്ക് തിരിച്ച് എത്തിയത്. തന്റെ വിവാഹ വിശേഷങ്ങൾ എല്ലാം ആരാധകരുമായി നിരന്തരം താരം പങ്കുവെക്കുന്നുണ്ട്. ചിത്രം പങ്കുവെച്ചതിനുശേഷം താരം ഷെയർ ചെയ്ത റീൽ മധുരം വെപ്പ് കഴിഞ്ഞാണ് ഷൂട്ട് ചെയ്തത്.ഒരു റീൽ എടുക്കുന്നതിനുള്ള കഷ്ടപ്പാട് വെളിവാക്കുന്ന വീഡിയോ ആണ് ഇതെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.
വീഡിയോയ്ക്ക് ചുവടെ നൽകിയ രസകരമായ ക്യാപ്ഷനും ശ്രദ്ധ നേടുകയാണ് ഇപ്പോൾ. അമേയയും കിരണും രാത്രി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്നാണ് വീഡിയോ പങ്കുവെച്ച് ചുവടെ അടിക്കുറിപ്പ് നൽകിയത്. നിലവിൽ മോഡലിങ്ങും വർക്കൗട്ട് വിശേഷങ്ങളും മറ്റുമായി സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. അടുത്തിടെ തരം പങ്കുവച്ച സേവ് ദി ഡേറ്റ് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.