കരിക്ക് വീട്ടിൽ വീണ്ടും കല്യാണം!! ജീവനും ജീവന്റെ ജീവനും ഒന്നായി; കരിക്ക് താരങ്ങൾ ഒന്നിച്ച് ഗംഭീര ആഘോഷം!! | Karikku Fame Jeevan Stephen Wedding Video
Karikku Fame Jeevan Stephen Wedding Video
Karikku Fame Jeevan Stephen Wedding Video : 2016 ഓഗസ്റ്റിലാണ് നിഖിൽ പ്രസാദ് കരിക്ക് എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. 2018 ഏപ്രിലിൽ അതിൻ്റെ ആദ്യ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ‘തേരാപ്പാര’ എന്നാ പരമ്പരയിലൂടെയാണ് ഈ ചാനൽ കൂടുതൽ പ്രേക്ഷകശ്രദ്ധ പിടിച്ചു നേടിയത്. ഇതിലെ ഓരോ സീരിയലുകളും ഹാസ്യ പ്രധാനമായ ഉള്ളടക്കത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.അതിനാൽ കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നസ് ഈ സീരീസ് കണ്ടുകൊണ്ടിരിക്കുന്ന വ്യക്തികൾക്കും കിട്ടണം എന്ന ചിന്തയാണ് ഈ പേര് നൽകിയിരിക്കുന്നതിന് പിന്നിൽ എന്നാണ് പറഞ്ഞുവരുന്നത്.
കരിക്കിലെ ഓരോ താരങ്ങളും ഇന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. കരിക്കിലെ യുവതാരമായ ജീവൻ സ്റ്റീഫൻ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റിയ സൂസനാണ് ജീവൻ്റെ വധു.കരിക്കിലെ മറ്റൊരു താരമായ ജീവൻരെത്തയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ജീവൻറെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്ത പുറത്തുവിട്ടത്.
കരിക്കിൽ തന്നെ നിരവധി വെബ്സീരിസുകൾ ചെയ്ത താരമാണ് ജീവൻ. കൂടാതെ നിരവധി മ്യൂസിക് ആൽബങ്ങളിലും അഭിനയിക്കുകയുണ്ടായി. എന്നാൽ ഒരു വർഷത്തിനിടയിൽ കരിക്കിലെ നിരവധി താരങ്ങൾ വിവാഹിതരാവുകയും ചെയ്തു.കഴിഞ്ഞ ആഴ്ച വിവാഹ നിശ്ചയത്തിൻ്റെ ഫോട്ടോകൾ പുറത്ത് വന്നപ്പോൾ പ്രേക്ഷകർ വിവാഹം ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു.
എന്നാൽ അതിന് മറുപടിയൊന്നും ജീവൻ നൽകിയില്ലെങ്കിലും, ഒരാഴ്ചകൊണ്ട് വിവാഹം നടന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിരവധി പേരാണ് താരത്തിനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. എന്നാൽ കരിക്കിലെ താരങ്ങളിൽ എല്ലാവരും വിവാഹം കഴിച്ചതിനാൽ ലോലനായി അഭിനയിച്ച ശബരീഷിൻ്റെ വിവാഹം ഉടൻ ഉണ്ടാകുമോ എന്നും ആരാധകർ കമൻറിൽ ചോദിക്കുന്നുണ്ട്.