എല്ലാം എല്ലാവരോടും തുറന്ന് പറയണം!! അതാണ് അതിന്റെ ഒരു മര്യാദ; സന്തോഷ വാർത്ത പങ്കുവെച്ച് സ്നേഹ ബാബു!! | Karikku Fame Sneha Babu Pregnancy Reveal Video
Karikku Fame Sneha Babu Pregnancy Reveal Video
Karikku Fame Sneha Babu Pregnancy Reveal Video : മലയാളികൾ നെഞ്ചേറ്റിയ കരിക്ക് സീരീസുകളിൽ ഓരോന്നും ഇന്നും ആളുകൾക്ക് സുപരിചിതമാണ്. ഇതിലൂടെ എത്തിയ താരങ്ങളും അതു പോലെതന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കരിക്കിന്റെ നിരവധി വെബ് സീരീസുകളിലും പൊന്മുട്ട യൂട്യൂബ് ചാനലിലെ സീരിസുകളിലും പ്രത്യക്ഷപ്പെട്ട് ആളുകളുടെ മനം കവർന്ന താരമാണ് സ്നേഹ ബാബു. ഈ വർഷം ആദ്യമായിരുന്നു സ്നേഹയുടെ വിവാഹം നടന്നത്.
കരിക്കിന്റെ തന്നെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായഗ്രഹകനായ അഖില്‍ സേവ്യറിനെ ആണ് സ്നേഹ വിവാഹം കഴിച്ചത് .ഇതേ സീരീസിൽ ഒരു പ്രധാന വേഷത്തിലും സ്നേഹ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ ആകെ നിറഞ്ഞുനിന്നിരുന്ന ഉത്സവം തന്നെയായിരുന്നു. ഇപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞ ഒരു ഡയലോഗോടു കൂടി സ്നേഹ പങ്കുവെച്ച പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. എല്ലാരോടും പറയണം, എല്ലാവരും അറിയണം.
അതാണ് അതിന്റെ ഒരു മര്യാദ എന്ന ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾക്ക് ഒപ്പം വയറിൽ കൈ വച്ചിരിക്കുന്ന സ്നേഹയെ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് കാര്യം മനസ്സിലായി കഴിഞ്ഞിരിക്കുകയാണ്. സ്നേഹ ഒരു അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്വീഡിയോയ്ക്ക് താഴെ ആശംസകൾ മാത്രം പോരാ എന്ന ക്യാപ്ഷനും താരം പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എടാ മോനെ എന്ന കമന്റ് ആണ് സാനിയ ഇയ്യപ്പൻ കുറിച്ചിരിക്കുന്നത്. ഇന്റീരിയർ ഡിസൈനിങ് പഠിച്ചു കൊണ്ടിരുന്ന സ്നേഹ ടിക്ടോക്കിൽ സജീവമാവുകയും അവിടെ നിന്ന് കരിക്കിലേക്ക് എത്തുകയും ആയിരുന്നു. സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് ഉണ്ടായ പരിചയമാണ് സ്നേഹയുടെയും അഖിലിന്റെയും വിവാഹത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളും. ഗാനഗന്ധർവ്വൻ, ആദ്യരാത്രി, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലും സ്നേഹ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.