മീരയും മാമാട്ടിയും ഓംകാറും; ദിലീപിന്റെ സുഹൃത്തുക്കൾ ഇപ്പോൾ മാമാട്ടിക്കും പ്രിയപ്പെട്ടവർ; മീര ജാസ്മിൻ കുടുംബത്തെ കാണാൻ നരേനും ദിലീപും!! | Kavya Madhavan Post With Narain And Meera Jasmine
Kavya Madhavan Post With Narain And Meera Jasmine
Kavya Madhavan Post With Narain And Meera Jasmine : മലയാള സിനിമയിലെ പ്രണയ ജോഡികളെ ഒറ്റ ഫ്രെയിമിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മലയാളസിനിമയിലെ മികച്ച പ്രണയ ജോഡികളായിരുന്നു മീരാജാസ്മിനും ദിലീപും, മീരാജാസ്മിൻ നരേനും. ഇവർ തമ്മിലുള്ള കോംബോയാണ് ഈ ജോഡികളെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമായിരുന്നു. അതിനാൽഇവരുടെ ചിത്രങ്ങളൊക്കെയും ഇരുകൈയ്യും നീട്ടിയാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മീര വീണ്ടും സിനിമയിൽ എത്തിയപ്പോൾ, നരെയ്നും മീരാജാസ്മിനും തമ്മിലുള്ള പുതിയ ചിത്രം പ്രേക്ഷകർ കാണാൻ കൊതിച്ചിരുന്ന പ്രണയജോഡികളെ വീണ്ടും കാണാൻ കഴിഞ്ഞതിൻ്റെ വലിയ സന്തോഷത്തിലായിരുന്നു. ഇപ്പോഴിതാ പ്രണയജോഡികൾ ഒക്കെ ഒറ്റ ഫ്രെയ്മിൽ
കണ്ടതിൻ്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. കാവ്യാ മാധവനാണ് താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വിശേഷം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മീരാജാസ്മിൻ്റെ വീട്ടിലേക്ക് ദിലീപും കാവ്യയും മഹാലക്ഷ്മിയും, നരേനും ഭാര്യയും രണ്ടു മക്കളും കൂടി പോയപ്പോൾ ഉള്ള ഒരു ചിത്രമാണ് കാവ്യമാധവൻപങ്കുവച്ചിരിക്കുന്നത്. മീരയുടെ സഹോദരങ്ങളും അമ്മയുമൊക്കെ ഫോട്ടോയിൽ ഉണ്ടായിരുന്നു.
‘ പ്ലാൻ ചെയ്യാതെയുള്ള ഒരു കൂടിച്ചേരലാണെന്നും, പക്ഷേ ഇത് ഒരിക്കലും മറക്കാനാവാത്ത നിമിഷമായെന്നും, ഓർമ്മത്താളുകളിൽ ഇത് എപ്പോഴും സൂക്ഷിക്കപ്പെടുമെന്നും കാവ്യാ മാധവൻ ക്യാപ്ഷനിൽ കുറിക്കുകയും ചെയ്തു.ദിലീപും മീരയും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. ദിലീപിൻ്റെ കല്യാണത്തിന് മീരയും, മീരയുടെ അച്ഛൻ മരി ച്ചപ്പോൾ ദിലീപും എത്തിയിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ പ്രേക്ഷകർ പല കമൻ്റുമായി എത്തിയപ്പോൾ, ചിലർ പെരുമഴക്കാലത്തിലെ ഗംഗയെയും, റസിയയെയുമാണ് ഓർത്തത്.