കാവ്യയോടുള്ള ദിലീപിന്റെ അടങ്ങാത്ത പ്രണയം!! 22 വർഷങ്ങൾ പിന്നിട്ട പ്രണയ ഓർമ്മകൾ; സന്തോഷം പങ്കുവെച്ച് കാവ്യ മാധവൻ!! | Kavya Madhavan Shared Post On Movie Meesha Madhavan
Kavya Madhavan Shared Post On Movie Meesha Madhavan
Kavya Madhavan Shared Post On Movie Meesha Madhavan : മീശ പിരിച്ച് ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കുന്ന കള്ളൻ മാധവനെയും അവന്റെ പ്രിയപ്പെട്ട രുഗ്മിണിയെയും മറന്ന മലയാളികൾ കാണുകയില്ല. വളരെ ആഴത്തിലും അതിനേക്കാൾ ഉപരി ആസ്വാദന മികവും ഏറെ മലയാളികളുടെ ഉള്ളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് മീശ മാധവൻ. ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി ക്യാമറ കണ്ണുകൾക്ക് മുന്നിൽ തകർത്തടിയപ്പോൾ 22 വർഷങ്ങൾക്കിപ്പുറവും മരണമില്ലാത്ത ചിത്രത്തിന് ആരാധകർ ഏറെയാണ്.
ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും മലയാളികൾക്ക് ആസ്വാദനത്തിന്റെ മൂളിപ്പാട്ടുകളാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഓരോ ഡയലോഗുകളും മലയാളികൾ കാണാപ്പാഠമാക്കി പറഞ്ഞ് നടക്കുമ്പോൾ വ്യത്യസ്തമായ വിഷുക്കണി ഉൾപ്പെടെയുള്ള സിനിമയിലെ ഓരോ രംഗങ്ങൾ ഇന്നും ട്രെൻഡിങ്ങിൽ സോഷ്യൽ മീഡിയയിൽ ഒന്നാമത് തന്നെയാണ്
വർഷങ്ങൾക്കിപ്പുറം താരങ്ങൾക്കൊക്കെ പല മാറ്റങ്ങളും സംഭവിക്കുകയും ജീവിതത്തിന്റെ അനശ്വരമുഖങ്ങളിൽ നിന്ന് പലരും മാഞ്ഞു പോവുകയും ചെയ്തു കഴിഞ്ഞിരിക്കുകയാണ്. സുകുമാരി, കൊച്ചിൻ ഖലീഫ തുടങ്ങിയ താരങ്ങൾ അനന്തതയിൽ മറഞ്ഞു പോയെങ്കിലും സിനിമയിലെ കഥാപാത്രങ്ങളിലൂടെ അവർക്ക് ഇന്നും പുതുജീവൻ തന്നെയാണ് ആരാധകരുടെ ഇടനെഞ്ചിൽ നിറഞ്ഞ് നിൽക്കുന്നത്. കാവ്യാമാധവൻ ഇപ്പോൾ തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്
250 സുവർണ്ണ ദിനങ്ങൾ പിന്നിട്ട് 22 വർഷങ്ങൾക്കിപ്പുറം നിന്നുകൊണ്ട് മീശ മാധവന്റെ ഒരു ടൈറ്റിൽ പോസ്റ്റർ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ആ കള്ളൻ മാധവനും രുഗ്മിണിയും ജീവിതത്തിൽ ഇന്ന് ഭാര്യ ഭർത്താക്കന്മാരായി സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോകുമ്പോൾ പോലും അവരിലൂടെ പിറന്നുവീണ കഥാപാത്രങ്ങൾക്കൊക്കെ ഇന്നും ആരാധകരുടെ മനസ്സിൽ നൂറിൽ നൂറാണ് മാർകെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞ കാര്യമാണ്. കാവ്യയുടെ തുടക്കകാല ചിത്രങ്ങളായ ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ എന്നിവ ഇന്നും താരത്തിന്റെ കരിയർ ഗ്രാഫർ കൂട്ടുന്നതിന് മികച്ച പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാവ്യ പങ്കുവെച്ച ഈ പോസ്റ്റും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.