ഇന്ത്യയിൽ ഇത് ആദ്യമായി!! ആ നേട്ടവും സ്വന്തമാക്കി കെ ൽ ബ്രോ ബിജു കുടുംബം; കുഞ്ഞാവ വരുന്നതിന് മുമ്പ് ആ സമ്മാനം എത്തി!! | KL Bro Biju Family 50 Million Play Button
KL Bro Biju Family 50 Million Play Button
KL Bro Biju Family 50 Million Play Button : മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് കെഎൽബ്രോ റിഥ്വിക് എന്ന യുട്യൂബ് ചാനൽ. കണ്ണൂർകാരനും, കന്നടക്കാരി ഭാര്യയും, അമ്മയും, മരുമകളും, മകനും അടങ്ങുന്ന ഈ കുടുംബത്തിന് നിരവധി ആരാധകരാണുള്ളത്. സാമൂഹിക പ്രസക്തിയുള്ള ആശയങ്ങളാണ് ഇവരുടെ ഓരോ കഥകൾക്കുമുള്ള പ്രത്യേകത. യാതൊരു കൃത്രിമത്വവുമില്ലാതെ, സാധാരണ രീതിയിലുള്ളതാണ് ഇവരുടെ ഓരോ വീഡിയോയും. കൊറോണ സമയത്ത് ആരംഭിച്ച ചാനൽ കുറച്ച് വർഷങ്ങൾ കൊണ്ട് ഇത്രയും ഉയർച്ചയിൽ എത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് പലപ്പോഴും ബിജു പറഞ്ഞിരുന്നു.
സാധാരണ നാട്ടിൻ പുറത്ത് ജീവിച്ചിരുന്ന ഇവർക്ക് കുറച്ച് വർഷങ്ങൾ കൊണ്ട് ലഭിച്ചത് കേരളത്തിലെ ഏറ്റവും നല്ല യുട്യൂബർ എന്ന പദവിയാണ് . കേരളത്തിലെ നമ്പർ വൺ ചാനലായി മാറിയപ്പോൾ, ഇതിനോടകം തന്നെ ഇവർക്ക് പ്ലേബട്ടനും, ഡയമണ്ട് ബട്ടനും നേടി അടുത്ത പ്ലേ ബട്ടനും വിജയകരമായി കരസ്ഥമാക്കിയിരിക്കുകയാണ്. അതിൻ്റെ സന്തോഷമാണ് ഇപ്പോൾ കെഎൽ ബ്രോയും കുടുംബവും അവരുടെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. അൻപത് മില്യൺ സബ്സ്ക്രൈബേഴ്സ് ആയാൽ കിട്ടുന്ന കസ്റ്റമൈസ്ഡ് പ്ലേ ബട്ടൻ കിട്ടിയ സന്തോഷമാണ് ഇവർ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയിൽ തന്നെ ഈ പ്ലേ ബട്ടൻ കിട്ടുന്ന കെഎൽ ബിജു. ഡൽഹി വച്ചായിരുന്നു ചടങ്ങു നടന്നിരുന്നതെന്നും, ബിജു രണ്ടു മൂന്നു ദിവസം ഡൽഹിയിലായിരുന്നെന്നും പറയുകയാണ്. ഡൽഹിയിൽ വച്ച് നടന്ന വലിയ ചടങ്ങിൽ നിരവധി സിനിമാ താരങ്ങളൊക്കെ ഉണ്ടായിരുന്നെന്നും, യുട്യൂബിൻ്റെ സിഇഒയാണ് പ്ലേ ബട്ടൻ നൽകിയതെന്നും അഭിമാനത്തോടെ ബിജു പറഞ്ഞു. ഇത് ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും, പ്രത്യേകിച്ച് നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും പ്രാർത്ഥനയും സ്നേഹവും കൊണ്ട് മാത്രമാണ് ഈ ബട്ടൻ നമുക്ക് ലഭിച്ചതെന്നും, അതിന് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
50 മില്യൺ കടന്നപ്പോൾ കിട്ടിയത് ക്രിസ്റ്റലിൽ പ്രത്യേകം തയ്യാറാക്കിയെടുത്തതാണെന്നും, ഇതിന് വലിയ ഭാരമുണ്ടെന്നും, അതുപോലെ തന്നെ വലിയ വിലമതിക്കുന്നതായതിനാൽ സൂക്ഷിച്ചു വയ്ക്കണമെന്ന് അവർ പ്രത്യേകം പറഞ്ഞതും ബിജു പറയുകയുണ്ടായി. ഇംഗ്ലീഷ് ഒന്നും അധികം അറിയാത്തതിനാൽ അവിടെ എത്തിയപ്പോൾ ഞാൻ മലയാളത്തിൽ തന്നെയാണ് സംസാരിച്ചതെന്നും, അവിടെ ഒരു ട്രാൻസ്ലേറ്റർ ഉള്ളതിനാൽ അവരാണ് ട്രാൻസലേറ്റ് ചെയ്തതെന്നും, അതു കൊണ്ട് നല്ല രീതിയിലാണ് പ്രോഗ്രാമുകളൊക്കെ നടന്നതെന്നും പറഞ്ഞു. ഒന്നുമറിയാതെ ഇവിടെ വരെ എത്തിയതെന്നും, എല്ലാത്തിനും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചത്.