കവി ചേച്ചിക്ക് വീണ്ടും വിശേഷം; പുതിയ വീട്ടിലേക്ക് ഒരു കുഞ്ഞാവ കൂടി!! ആശുപത്രിയിൽ നിന്നും കുറച്ച് ആരോഗ്യകാര്യം!! | KL Bro Biju Rithvik Pregnancy News Viral
KL Bro Biju Rithvik Pregnancy News Viral
KL Bro Biju Rithvik Pregnancy News Viral : മലയാളി വ്ലോഗ്ഗെർമാരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ചാനൽ ആണ് കെ എൽ ബ്രോ ബിജു ഋതിക് എന്ന ഫാമിലി വ്ലോഗ് ചാനൽ. ഏവരെയും അത്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു ഈ ചാനലിന്റെ. 36 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് നിലവിൽ ഉള്ളത്. യൂട്യൂബിന്റെ ആദ്യ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേതാണ്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാത്തിലെ സാധാരണ കുടുംബം ആണ് ഇവരുടേത്. ബിജുവും ഭാര്യയും കുഞ്ഞും ബിജുവിന്റെ അമ്മയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.
സാധാരണക്കാരുടെ ജീവിതം ഒറിജിനാലിറ്റിയോടെ കാണിച്ചു തരുകയും മികച്ച കണ്ടന്റുകൾ പങ്ക് വെക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇവരുടെ വീഡിയോകൾക്ക് ഇത്രക്ക് പ്രചരണം ലഭിച്ചത്. മറ്റൊരു പ്രത്യേകത നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത ചോരാത്ത ഇവർ ഓരോരുത്തരുടെയും സംസാര ശൈലിയും പ്രവൃത്തികളുമൊക്കെയാണ്. ബിജുവിന്റെ ഭാര്യ കവിത കർണാടക സ്വദേശിനിയാണ്. 2020 ലാണ് ബിജു ചാനൽ ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളം മുഴുവൻ ഏറ്റെടുത്ത ചാനൽ ആയി ഇവരുടെ ചാനൽ മാറുകയും ചെയ്തു.
ഇപോഴിതാ സ്ത്രീകൾക്ക് അവബോധം നൽകുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇവർ. സ്ത്രീകൾക്ക് ഉണ്ടാകുന്ന ഗർഭാശയ രോഗങ്ങളും അതിന്റെ ചികിത്സയേയും സമ്പാദിച്ചാണ് താരങ്ങളുടെ ഇത്തവണത്തെ വീഡിയോ. കേരളത്തിൽ ഇന്ന് ഭൂരിഭാഗം സ്ത്രീകൾക്കും കണ്ട് വരുന്ന ഒരു രോഗമാണ് സിസ്റ്റ്. ഗർഭശയത്തിൽ ഉണ്ടാകുന്ന ഒരു തരം വെള്ളം നിറഞ്ഞ മുഴകളാണ് സിസ്റ്റ്. കഠിനമായ വയറുവേദന, തലവേദന, ക്ഷീണം ഒക്കെയാണ് സിസ്റ്റിന്റെ ലക്ഷണങ്ങൾ.
കവിതയുടെ സിസ്റ്റിന്റെ ഓപ്പറേഷൻ മുൻപ് കഴിഞ്ഞിരുന്നു. ഇപ്പോൾ രണ്ടാമതൊരു കുട്ടി കൂടി വേണം എന്ന തീരുമാനത്തിലാണ് കുടുംബം. അത് കൊണ്ട് തന്നെ മുൻപ് സിസ്റ്റ് ഉണ്ടായത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടാകുമോ എന്നറിയാൻ ഇവർ ഹോസ്പിറ്റലിൽ പോകുകയും ഇതിനെക്കുറിച്ച് ഡോക്ടർമാരുമായി സംസാരിച്ചു തങ്ങളുടെ സബ്സ്ക്രൈബെഴ്സിന് കൂടുതൽ ബോധവൽക്കരണം നടത്തുകയും ആണ് കെഎൽ കുടുംബം ചെയ്തിരിക്കുന്നത്.