എന്നെ കൊണ്ട് ആവും വിധം വയനാടിന് വേണ്ടി!! യുട്യൂബ് വരുമാനത്തിന്റെ ഒരു ഭാഗം വയനാടിന്റെ മണ്ണിന് വേണ്ടി മാറ്റി സായ് കൃഷ്ണയും കെ എൽ ബ്രോ ബിജുവും!! | KL Bro Biju, Sai Krishna Helping Hands For Wayanad
KL Bro Biju, Sai Krishna Helping Hands For Wayanad
KL Bro Biju, Sai Krishna Helping Hands For Wayanad : യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ പ്രിയ താരമായ ആളാണ് കെഎല്‍ ബ്രോ ബിജു ഋതിക്. തന്റെ അമ്മയും അനുമോളും കന്നഡകാരി ഭാര്യയും ചേർന്ന കുടുംബമാണ് ഇവരുടെ . വളരെ ചുരുങ്ങിയ സമയം കൊണ്ട് 50 മില്യൻ സബ്സ്ക്രൈബ്ർസ് എന്ന സ്വപ്നം സാധ്യമായ ചാനലാണ് ഇവരുടെത്. ആദ്യമായി കേരളത്തിൽ നിന്ന് ഡയമണ്ട് ബട്ടൺ യൂട്യൂബിൽ നിന്ന് മേടിച്ച ചാനലും ഇവരുടേതാണ്. കൂടാതെ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിലവിൽ തന്റെ സാന്നിധ്യം അറിയിച്ചു മലയാളികളുടെ സ്നേഹം നേടുകയാണ്.
തന്റെ സുഹൃത്ത് നൽകിയ ഫോണിൽ നിന്നാണ് ഇന്ന് ബിജു ലക്ഷങ്ങൾ യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കി എടുക്കാൻ പാകത്തിന് വളർന്നത്. ഒരു സാധാരണ ബസ് ഡ്രൈവർ ആയിരുന്ന ബിജുവിന്റെ ജീവിതം മാറിയത് വളരെ പെട്ടന്നാണ്. സാധാരണ ജോലി ചെയ്യുന്നതിനെ തുടർന്ന് കർണാടകയിൽ നിന്ന് വിവാഹം കഴിച്ച ബിജുവിന്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തി. ഷോർട് ഫിലിംമും റീൽ വിഡിയോസുമായി ശ്രദ്ധ നേടുകയാണ് കെ എൽ ബ്രോ ഇപ്പോൾ.
എന്നാൽ താരത്തിന്റെതായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു പുതിയ വീഡിയോ ദൃശ്യങ്ങളാണ്. ഉരുൾ പൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങ് ആവുകയാണ് കെ എൽ ബ്രോ ഇപ്പോൾ. കോഴിക്കോട് കലക്ടറേറ്റിലേക്കാണ് നിലവിൽ വയനാടിന് വേണ്ടി സഹായവുമായി എത്തിയത്. വയനാട് കളക്ട്രേറ്റുമായി ബന്ധപ്പെട്ട ആവശ്യ സാധനങ്ങൾ കോഴിക്കോട് കളക്ട്രേറ്റിൽ എത്തിക്കാമെന്നും ഉദ്യോഗസ്ഥർ താരങ്ങളോട് പറഞ്ഞു.
നിരവധി ആരാധകരാണ് ഇവർക്ക് സപ്പോർട്ടുമായി കമന്റ് ബോക്സിൽ എത്തിയത്. വയനാട്ടിനു വേണ്ടി തന്നാലാവന്നതെന്തും ചെയ്യുമെന്ന് വാഗ്ദാനം നൽകുകയാണ് ഇപ്പോൾ കെഎല്‍ ബ്രോ ബിജു. ഇനിയും വേണ്ട സഹായങ്ങൾ യുട്യൂബ്ഴ്സിന്റെ സംഘടന മുഖേന നൽകാൻ സാധിക്കും അതിനു തയ്യാറാവണം എന്ന അഭ്യർത്ഥനയുമായി ഒരു ആരാധകനും കമന്റ് ബോക്സിൽ എത്തി.