അച്ഛനില്ലാതെ ഇത് രണ്ടാമത്തെ പിറന്നാൾ!! അച്ഛൻ ഷൂട്ടിങ്ങിന് പോയേക്കുവാ… തീരാ നൊമ്പരമായി കൊല്ലം സുധിയുടെ വേർപാട്!! | Kollam Sudhi Son Birthday Celebration
Kollam Sudhi Son Birthday Celebration
Kollam Sudhi Son Birthday Celebration : മലയാളികൾ ഏറെ ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു മലയാളികളുടെ പ്രിയ താരം സുധിയുടെ മരണം. കഴിഞ്ഞ വർഷം ജൂൺ 5 നാണു കൊല്ലം സുധി എന്ന അതുല്യ കലാകാരൻ നമ്മെ വിട്ട് പിരിഞ്ഞത്. പ്രോഗ്രാം കഴിഞ്ഞു വരുന്ന വഴിയിൽ താരം സഞ്ചരിച്ച കാർ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സുധി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. തൃശൂർ കൈപമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്. സുധിയേയും ബിനു അടിമാലിയെയും കൂടാതെ മഹേഷ്, കുഞ്ഞുമോൻ, ഉല്ലാസ് അരൂർ എന്നീ കലാകാരന്മാരും വാഹനത്തിൽ ഉണ്ടായിരുന്നു. പെട്ടെന്ന് സംഭവിച്ച സുധിയുടെ വിയോഗം മലയാളി
പ്രേക്ഷകർക്കു പോലും താങ്ങാൻ ആകുന്നതായിരുന്നില്ല. സുധിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഓരോ മലയാളികളും പങ്ക് ചേരുന്നതും കണ്ടതാണ്. സുധിക്ക് ഭാര്യയും രണ്ട് മക്കളുമാണുണ്ടായിരുന്നത്. രേണു എന്നാണ് ഭാര്യയുടെ പേര് മൂത്ത മകൻ കിച്ചുക്കുട്ടൻ എന്ന് വിളിക്കുന്ന രാഹുലും ഇളയ മകൻ ഋതുലും ആണ് സുധിയുടെ മക്കൾ. സുധിയുടെ മരണശേഷം ഫ്ലവേഴ്സ് ചാനലും ഇവരുടെ സഭയും ചേർന്ന് കുടുംബത്തിന്
വീട് നിർമിച്ചു കൊടുക്കാൻ തീരുമാനിക്കുകയും വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം കഴിയുകയും ചെയ്തിട്ടുണ്ട്. പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് സുധിയുടെ കുടുംബം. ഇപോഴിതാ സുധിയുടെ രണ്ടാമത്തെ മകന്റെ പിറന്നാൾ ദിവസം ഹൃദയഹാരിയായ കുറിപ്പുമായി
എത്തിയിരിക്കുകയാണ് ഭാര്യ രേണു. സുധി ഋതുലിനെ എടുത്ത് കൊണ്ട് ഇരിക്കുന്ന ഒരു ചിത്രം ആണ് രേണു പങ്ക് വെച്ചത്. അച്ഛൻ എപ്പോഴും കൂടെ തന്നെ ഉണ്ടാകും പിറന്നാൾ ആശംസകൾ എന്ന് പറഞ്ഞു കൊണ്ടാണ് രേണു മകന് പിറന്നാൾ ആശംസകൾ നേർന്നത്. നിരവധി ആരാധകരാണ് ഋതുലിനു പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് എത്തിയത്.