ഇന്ന് ഞാൻ വീണ്ടും സിന്ദൂരം അണിയും; എന്റെ സുധി ചേട്ടൻ വേണ്ടി; സുധി ചേട്ടൻ ഇല്ലാത്ത ഈ ദിവസം എനിക്ക് സഹിക്കാൻ ആവുന്നില്ല!! | Kollam Sudhi Wife Renu Post On Wedding Anniversary
Kollam Sudhi Wife Renu Post On Wedding Anniversary
Kollam Sudhi Wife Renu Post On Wedding Anniversary : നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗം കുടുംബത്തെ എന്ന പോലെ പ്രേക്ഷകരെയും ഒരു പാട് വേദനിപ്പിച്ചിരുന്നു.ഫ്ലവേഴ്സിലെ പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴിയായിരുന്നു കൈപ്പമംഗലത്ത് വച്ച് ആർട്ടിസ്റ്റുകൾ സഞ്ചരിച്ച കാർ അ,പ,ക,ടത്തിൽ പെടുകയും, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അ,പ,ക,ടം സംഭവിക്കുകയും സുധി പെട്ടെന്ന് തന്നെ മ,രി,ക്കു,കയുമായിരുന്നു.
സുധിയുടെ വിയോഗശേഷം ഒറ്റപ്പെട്ടു പോയ സുധിയുടെ കുടുംബത്തിന് താങ്ങായി ബിഷപ്പായ നോബിൾ ഫിലിപ്പ് അമ്പലവേലിൽ സ്ഥലം നൽകുകയും, അവിടെ ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ കേരള ഹോം ഡിസൈനാണ് വീട് പണിത് നൽകുന്നത്.സുധിയുടെ ഓർമ്മയിലൂടെയാണ് സുധിയുടെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ടു പോകുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ രേണു സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രേണു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. സുധിയില്ലാതെയുള്ള ആദ്യത്തെ വിവാഹ വാർഷികമാണ് ഇന്ന്.
സുധി മ,രി,ച്ച് ഒരു വർഷത്തോടടുക്കാൻ പോവുകയാണ്. ‘ഭർത്താവ് മ,രി,ച്ച ഭാര്യ നെറ്റിയിൽ കുങ്കുമം തൊടാറില്ല. പക്ഷേ ഇന്നു ഞാൻ തൊട്ടു. എൻ്റെ സുധി ചേട്ടന് വേണ്ടി. ഇന്ന് ഞങ്ങളുടെ ഏഴാം വിവാഹ വാർഷികമാണ്. എല്ലായിപ്പോഴും നിങ്ങളെ മിസ് ചെയ്യുന്നുവെന്നും, ഉമ്മ പൊന്നേ’ എന്നാണ് താരം കുറിച്ചത്. നിരവധി പേരാണ് രേണുവിനും സുധിയ്ക്കും ആശംസകളുമായി എത്തിയത്. ചിലർ രേണുവിന് ആശ്വാസവാക്കുകളുമായാണ് എത്തിയത്.