ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാൾ!! പ്രിയപ്പെട്ട ചിത്ര ചേച്ചിയെ ചേർത്ത് പിടിച്ച് താരങ്ങൾ; കെ എസ് ചിത്രക്ക് മധുരവുമായി സംഗീത ലോകം!! | KS Chithra 61st Birthday Celebration
KS Chithra 61st Birthday Celebration
KS Chithra 61st Birthday Celebration : മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെഎസ് ചിത്ര ഇന്ന് തന്റെ 61 പിറന്നാൾ ആഘോഷിക്കുകയാണ്. ഓരോ മലയാളിയും തങ്ങളുടെ ഹൃദയത്തിൽ ഏറ്റുന്ന ഒരു ശബ്ദം അതാണ് കെ എസ് ചിത്ര. ചിത്രാമ്മ എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത്. ഏഷ്യാനെറ്റിലെ നിരവധി ഗാന റിയാലിറ്റി ഷോകളിലെ ജഡ്ജ് ആണ് ചിത്ര ഇന്നും. വർഷങ്ങളായി ഗാന ലോകത്ത് സജീവം. എത്ര ബുദ്ധിമുട്ടുള്ള ഗാനങ്ങളും ചിത്രയുടെ കൈകളിൽ സുരക്ഷിതമാണ്. തന്റെ അഞ്ചാം വയസ്സിലാണ് ഗാന രംഗത്തേക്ക് ചിത്ര കടന്നു വരുന്നത്.
ആകാശവാണിക്ക് വേണ്ടിയാണ് ആദ്യമായി മൈക്കിന് മുമ്പിൽ എത്തിയത്. 1979 ൽ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിനുവേണ്ടി കോറസ് പാടിയാണ് സിനിമാലോകത്തേക്ക് എത്തിയത്. സിനിമാലോകത്തേക്ക് കൊണ്ടുവന്നതാകട്ടെ എം ജി രാധാകൃഷ്ണനും.അട്ടഹാസം എന്ന ചിത്രത്തിലെ ഗാനം ഗായികയെ വാനോളം ഉയർത്തി.
മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം നേടിക്കൊടുത്തു. പാട്ടുകൾ ഓരോന്നായി പാടി തുടങ്ങിയപ്പോൾ അത് ലോകം അറിയുന്ന ഒരു ഗായികയുടെ പിറവിയായി മാറും എന്ന് അന്ന് ആരും തന്നെ ചിന്തിച്ചിരുന്നില്ല. മലയാളത്തിൽ മാത്രമല്ല മറ്റു നിരവധി ഭാഷകളിലും ഇതിനോടകം തന്നെ പാടി കഴിവ് തെളിയിച്ചു കഴിഞ്ഞു.
ഹിന്ദി, തമിഴ്, തെലുങ്ക് ,ബംഗാളി, കന്നഡ, പഞ്ചാബി, മറാട്ടി, തുളു, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലുംകൂടാതെ ഇംഗ്ലീഷ് അറബി, ഫ്രഞ്ച്,മലയ്, ഫ്രഞ്ച് സിംഹളീസ് തുടങ്ങിയ വിദേശ ഭാഷകളിലും പാടിയിട്ടുണ്ട്. പത്മശ്രീയും, പത്മഭൂഷണും നേടിയ ഗായിക. കൂടാതെ ആറുതവണ ദേശീയ പിന്നണിഗായിലേക്കുള്ള പുരസ്കാരം. അന്തർദേശീയ പുരസ്കാരങ്ങൾ അടക്കം 500 ൽ അധികം മറ്റു പുരസ്കാരങ്ങൾ. ആലാപനത്തിൽ മാത്രമല്ല തന്റെ ജീവിതത്തിലും മറ്റുള്ളവരോടുള്ള