സീരിയൽ താരം ഹരിത നായർക്ക് കല്യാണം; വില്ലത്തിയെ സ്വന്തമാക്കിയ നായകൻ ആരാണെന്ന് കണ്ടോ; കുടുംബശ്രീ ശാരദ സുസ്മിതക്ക് മനം പോലെ മംഗല്യം!! | Kudumbasree Sarada Haritha Nair Engagement Ceremony
Kudumbasree Sarada Haritha Nair Engagement Ceremony
Kudumbasree Sarada Haritha Nair Engagement Ceremony : മിനിസ്ക്രീൻ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹരിത നായർ. വില്ലത്തി റോളുകൾ അസാധ്യമായി കൈകാര്യം ചെയ്യുന്ന തരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ചെമ്പരത്തി എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരം ഇപ്പോൾ അഭിനയിക്കുന്നത് കുടുംബശ്രീ ശാരദ എന്ന പരമ്പരയിലാണ്. കുടുംബശ്രീ ശാരദയിൽ സുസ്മിത എന്ന വില്ലത്തി വേഷത്തിൽ തകർക്കുകയാണ് താരം.
സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം താരം തന്റെ ആരാധകരുമായി പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. ഇപോഴിതാ തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടത്തിൽ എത്തിയിരിക്കുകയാണ് താരം. താൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം മുൻപ് തന്നെ താരം പ്രേക്ഷകരുമായി പങ്ക് വെച്ചിരുന്നു ആദ്യമായി ഭാവി വരനെ കാണാൻ പോയപ്പോൾ താരം ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി തമ്മിൽ കണ്ടത്. ഇപോഴിതാ ഔദ്യോഗികമായി താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പാലക്കാട് സ്വദേശിയായ സനോജ് ആണ് ഹരിതയുടെ വരൻ. ജനിച്ചതും വളർന്നതും എല്ലാം മുംബൈയിൽ ആണെങ്കിലും ഹരിതയും പാലക്കാട് സ്വദേശിനി തന്നെയാണ്. സെപ്റ്റംബർ മാസം ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോൾ വിവാഹ നിശ്ചയ വീഡിയോകൾ ആണ് വൈറൽ ആകുന്നത്.
വിവാഹ ദിവസം തന്നെ അച്ഛന് ഒരു സർപ്രൈസ് കൊടുത്തിരിക്കുകയാണ് താരമിപ്പോൾ. വിവാഹം കൂടാൻ എത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എല്ലാം മുന്നിൽ വെച്ച് തന്നെ സർപ്രൈസ് ആയി അച്ഛന്റെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് താരം. അച്ഛന്റെ പിറന്നാൾ ആണ് എന്ന് അനൗൺസ് ചെയ്തതോടെ എല്ലാവരും പാട്ട് പാടി അച്ഛന് ആശംസകൾ നേർന്നു. അതോടെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നിൽക്കുകയായിരുന്നു ഹരിതയുടെ അച്ഛൻ. ഹരിതയ്ക്കും അച്ഛനും ആശംസകളും ആയി നിരവധി ആരാധകർ ആണ് എത്തിയത്.