രോഹിത്തിനേയും വേദികയേയും കയ്യോടെ പൊക്കി സിദ്ധു.. രോഹിത്തേ നിങ്ങൾ സുമിത്രയെ ചതിച്ചല്ലോ എന്ന് ആരാധകർ.!! | Kudumbavilakku Sidharth Rohit and Vedhika Reels Video
Kudumbavilakku Sidharth Rohit and Vedhika Reels Video
Kudumbavilakku Sidharth Rohit and Vedhika Reels Video Malayalam : എല്ലാ കുടുംബ പ്രേക്ഷകരുടെയും പ്രിയ പരമ്പരയാണ്. മലയാളി പ്രേക്ഷകർക്കാർക്കും തന്നെ കുടുംബവിളക്ക് എന്ന പരമ്പര അറിയാത്തതായി ഉണ്ടാകില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെലിവിഷൻ ടിആർപി റേറ്റുകളിൽ ഒന്നാമതാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലും സ്ട്രീമിങ് ചെയ്യുന്നുണ്ട്. പരമ്പരയുടെ തുടക്കത്തിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെങ്കിലും ഇപ്പോൾ മികച്ച മുന്നേറ്റമാണ് കുടുംബവിളക്ക് നടത്തി കൊണ്ടിരിക്കുന്നത്.
ഒരു കുടുംബത്തിൽ നടക്കുന്ന വ്യത്യസ്തമായ സംഭവങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരമ്പരയുടെ ജൈത്ര യാത്ര. അടുത്ത എപ്പിസോഡുകൾ എന്താണെന്ന് ഉള്ള ആകാംക്ഷയിലാണ് ഓരോ എപ്പിസോഡും കുടുംബവിളക്ക് നിർത്താറുള്ളത്. ഏതായാലും പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മീരാ വാസുദേവും കൃഷ്ണകുമാർ മേനോനുമാണ്. സുമിത്ര സിദ്ധാർഥ് എന്നീ കഥാപാത്രങ്ങളെയാണ് ഇതുവരെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ പിണക്കങ്ങളും പരിഭവങ്ങളുമായാണ് കഥ തുടങ്ങിയത്. പിന്നീട് സുമിത്ര സിദ്ധാർത്തുമായി വേർപിരിയുകയും
സിദ്ധാർത്ത് വേദികയെ വിവാഹം കഴിക്കുകയും ചെയ്തതോടെ കഥാഗതി മാറുന്നു. എന്നാൽ ഇപ്പോൾ ഇതാ സിദ്ധാർത്തിന്റെ അച്ഛന്റ്റെ നിർബന്ധ പ്രകാരം സുമിത്ര സുഹൃത്തായ രോഹിത്തിനെ വിവാഹം ചെയ്യുന്നു. ഷാജു ശ്യാമാണ് രോഹിത് എന്ന കഥാപാത്രത്തെ പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രമാണ് ഇപ്പോൾ ജനപ്രിതിയിൽ മുൻപന്തിയിൽ നിൽക്കുന്നത്. വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദണ്. ഇപ്പോഴിതാ ശരണ്യയും, ഷാജുവും, സിദ്ധാർത്തും ഒന്നിച്ച് അഭിനയിച്ച ഒരു ഇൻസ്റ്റാഗ്രാം റീൽസ് ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ശരണ്യ തന്റെ
ഇൻസ്റ്റ ഗ്രാമിലൂടെ ആണ്. റീൽസ് തുടങ്ങുമ്പോൾ പ്രേക്ഷകർ കരുതുന്ന അവസാനമല്ല ഉണ്ടാകുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു ടിസ്റ്റ് ഈ വീഡിയോയിൽ ഉണ്ട്. ഇത് റീൽസ് തുടങ്ങുമ്പോൾ കാണികൾക്ക് മനസിലാവുന്നില്ല. രോഹിത്തും വേദികയും റൊമാൻസ് ചെയ്യുമ്പോൾ പെട്ടന്ന് സിദ്ദാർത് അങ്ങോട്ടു കടന്നു വരുന്നതായാണ് വീഡിയോയിൽ ഉള്ളത്.. “our trio insane, in parallel universe. എന്നാണ് ഈ അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ഒളിപ്പിച്ച ഈ വീഡിയോക്ക് താഴെവരുന്ന കമന്റുകൾ വായിക്കുമ്പോൾ അത് പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർക്കുന്നു.