A place where you need to follow for what happening in world cup

സ്വര മോളിൽ നിന്നും സുമിത്ര ആ സത്യം തിരിച്ചറിഞ്ഞു!! മക്കളെ തേടി സുമിത്രയുടെ യാത്ര; സ്വര മോൾ ഇനി സുമിത്രയ്‌ക്കൊപ്പം!! | Kudumbavilakku Today Episode 12 Jan 2024

Kudumbavilakku Today Episode 12 Jan 2024

Kudumbavilakku Today Episode 12 Jan 2024 : ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ടപരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസതമായാണ് എപ്പിസോഡുകൾ നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജ യും ആമിയും തമ്മിൽ പലതും സംസാരിക്കുന്നതായിരുന്നു. പിന്നീട് പൂജ ആമിക്ക് കണക്ക് പഠിപ്പിക്കുകയാണ്. അപ്പോഴാണ് സുമിത്ര വരുന്നത്. പൂജയ്ക്ക് കൂട്ടായി ആമി കൂടെയുണ്ടായത് നന്നായെന്ന് പറയുകയാണ്. ശേഷം ആമി പോവുകയും, പൂജയും സുമിത്രയും പലതും സംസാരിക്കുകയായിരുന്നു.

പിന്നീട് കാണുന്നത് രഞ്ജിത ഭ്രാന്ത് പിടിച്ച പോലെ ഇരിക്കുന്നതാണ്. വീടും സ്വത്തും നഷ്ടപ്പെടുമെന്ന ചിന്തയിലാണ് രഞ്ജിത. അപ്പോഴാണ് പങ്കജ് വരുന്നത്. ഇന്ന് പൂജ ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ, പൂജയ്ക്ക് നമ്മുടെ ഓഫീസിൽ ജോലി നൽകിയെന്നും, അവൾക്ക് ഇനി നമ്മുടെ കമ്പനിയിൽ നിന്ന് എങ്ങോട്ടും ചലിക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുമെന്നും പറയുകയാണ് പങ്കജ്. ശേഷം അമ്മ പോയ കാര്യമെന്തായെന്ന് ചോദിക്കുകയാണ്.

അവിടെ സ്കൂളിൽ ഇൻ്റർവ്യൂന് വന്നത് സുമിത്രയായിരുന്നെന്നും, പരമശിവം സുമിത്രയ്ക്ക് സ്കൂളിൽ ജോലി നൽകിയെന്നും പറയുകയാണ് രഞ്ജിത. പിന്നീട് സുമിത്ര പോയ കാര്യങ്ങളൊക്കെ പറയുകയാണ്. രഞ്ജിതയുടെയും, പരമശിവൻ്റെയും കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നീട് എനിക്കവിടെ ജോലി ലഭിച്ചെന്നും, പക്ഷേ രഞ്ജിതയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നും പറയുകയാണ് സുമിത്ര. എങ്കിൽ സൂക്ഷിക്കണം അമ്മേ എന്നു പറയുകയാണ് പൂജ.പിറ്റേ ദിവസം രാവിലെ നേരെ സ്കൂളിൽ പോവുകയാണ്.

സ്കൂളിൽ എത്തിയപ്പോൾ, സ്വരമോളും ഓട്ടോയിൽ വന്നിറങ്ങുകയാണ്. സ്വര മോളെ കണ്ടപ്പോൾ, സുമിത്രയ്ക്ക് സന്തോഷമായി. അപ്പോഴാണ് സുമിത്ര ചോദിക്കുന്നത്. മോൾ ഓട്ടോയിലാണോ വരാറെന്ന്. അതെ, ഞാൻ ഓട്ടോയിലാണ് വരാറെന്നും, എന്നെ കൊണ്ടുവിടാൻ ആരുമില്ലെന്നും, എൻ്റെ ഡാഡിയും മമ്മിയും ഫോറിൻ രാജ്യത്താണെന്നും പറയുന്നു. സ്വരമോൾ വിഷമത്തിൽ പറയുന്നത് കേട്ട് സുമിത്രയ്ക്കും വിഷമമായി. അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് ഇന്ന് നടക്കുന്നത്.