ആ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ് സുമിത്ര; പൂജയ്ക്ക് സംഭവിക്കാൻ പാടില്ലാത്തത് തന്നെ സംഭവിച്ചു; രോഹിത്തിന് താങ്ങാൻ ആവില്ലിത്!! | Kudumbavilakku Today Episode 23 Jan 2024
Kudumbavilakku Today Episode 23 Jan 2024
Kudumbavilakku Today Episode 23 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര സ്കൂളിൽ നിന്ന് സ്വരമോളുടെ കൂടെ ഭക്ഷണം കഴിക്കുകയായിരുന്നു. സുമിത്ര ഭക്ഷണം വാരി നൽകുമ്പോൾ എൻ്റെ മുത്തശ്ശി എൻ്റെ അമ്മൂമ്മക്കിളിയെ കണ്ട് പഠിക്കണമെന്ന് പറയുകയാണ് സ്വരമോൾ. പിന്നീട് കാണുന്നത് രഞ്ജിത ഓഫീസിൽ നിന്നും പൂജയെ വിളിക്കുന്നതാണ്. പൂജയെ ക്യാമ്പിനിലേക്ക് വിളിപ്പിച്ച് വെറുതെ വഴക്കു പറയുകയായിരുന്നു രഞ്ജിത. ഓഫീസ് റെസ്പെക്ട് പാലിക്കണമെന്നാണ് രഞ്ജിത പറയുന്നത്.
കൂടുതൽ വർക്ക് കൊടുത്ത് രഞ്ജിത പൂജയ്ക്ക് പണി കൊടുക്കുകയായിരുന്നു. രാത്രിയായിട്ടും പൂജ വരാത്തതിൽ വിഷമത്തിലായ സുമിത്ര പൂജയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് പെട്ടെന്ന് തന്നെ അപ്പുവിനെ വിളിച്ച് പൂജ രാത്രിയായിട്ടും വരാത്ത വിവരം അറിയിക്കുകയാണ്. പൂജ ജോലി ചെയ്ത് രാത്രിയായതറിയാതെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് രാത്രിയായതും അമ്മ ഭയക്കുമെന്നോർത്ത് ഫോൺ എടുത്ത് നോക്കുന്നത്. അപ്പോഴാണ് ഫോൺ സ്വിച്ച് ഓഫായത് കാണുന്നത്. വർക്ക് തീർത്തിട്ട് പോവാമെന്ന് പൂജ കരുതുന്നു. പിന്നീട് പങ്കജ് വന്ന് ജോലി ഇന്ന് തീരില്ലെന്നും, വീട്ടിൽ പോയ്ക്കൊള്ളാൻ പറയുകയാണ്.
എന്നാൽ ജോലി കഴിഞ്ഞിട്ടേ പോവുന്നുള്ളൂവെന്ന് പറയുകയാണ് പൂജ. സുമിത്രയാണെങ്കിൽ പൂജ വരാത്തതിൽ വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് സീമ വരുന്നത്. സീമയോടും പൂജ വരാത്തതിൻ്റെ വിഷമം അറിയിക്കുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയ്ക്ക് ഒരു അഞ്ജാത കോൾ വരുന്നത്. നിങ്ങൾ എല്ലാ സ്വത്തുക്കളും സ്വന്തമാക്കിയ വിവരം എനിക്കറിയാമെന്നും, അത് നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെടുന്നു. എന്നാൽ രഞ്ജിത വഴക്ക് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു.
വളരെ വൈകിയിട്ടാണ് പൂജ ഓഫീസിൽ നിന്നിറങ്ങിയത്. പങ്കജ് വന്ന് പൂജയോട് ഞാൻ വീട്ടിൽ കൊണ്ടുവിടാമെന്ന് പറയുന്നു. വേണ്ടെന്ന് പറഞ്ഞ് പോകാനൊരുങ്ങുന്നതിനിടയിൽ പൂജ വീഴാൻ പോയപ്പോൾ, പൂജയെ താങ്ങി നിർത്തുകയായിരുന്നു പങ്കജ്. ഇത് കണ്ട് വന്ന അപ്പു പങ്കജിനെ തല്ലുകയായിരുന്നു. ശേഷം പൂജയെ കൂട്ടി വീട്ടിലേക്ക് പറക്കപ്പെടുകയാണ്. സുമിത്രയാണെങ്കിൽ പൂജ വരാത്തതിൽ കരഞ്ഞിരിക്കുകയാണ്. സീമ അപ്പുവിനെ വിളിച്ചിട്ട് എന്താണെന്ന് നോക്കട്ടെ എന്നുപറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.