നിങ്ങൾ എനിക്ക് തന്ന കുടുംബത്തിനും സിനിമകൾക്കും നന്ദി!! അപ്പന്റെ ഓർമ ദിവസം അമ്മയെ ചേർത്ത് പിടിച്ച് ചാക്കോച്ചൻ!! | Kunchako Boban Father Remembrance Day
Kunchako Boban Father Remembrance Day
Kunchako Boban Father Remembrance Day : മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരം സിനിമയിലേക്ക് കാലെടുത്ത് വച്ചിട്ട് 25 വർഷം പിന്നിട്ടപ്പോഴും താരത്തിനോടുള്ള സ്നേഹത്തിന് പ്രേക്ഷകർക്ക് ഒരു കുറവുമില്ല. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്നലെ താരത്തിൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റും ചിത്രങ്ങളുമാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ഓർമ്മ ദിവസമായ ഇന്നലെ അച്ഛൻ്റെ കല്ലറയിലെത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അമ്മ മോളിയുടെയും, ഭാര്യയുടെയും അനുജത്തിമാരുടെയും, അവരുടെ മക്കളെയും ഇസഹാക്കിനെയുമെടുത്താണ് താരം കല്ലറയിലെത്തിയത്. എല്ലാവരും ചേർന്ന് കല്ലറയിലെത്തി പ്രാർത്ഥിക്കുന്നതും, അച്ഛൻ കുട്ടിക്കാലത്തെ താരത്തിൻ്റെ എടുത്ത ഫോട്ടോയും, പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ മഴയായതിനാൽ അമ്മയെ കുടയിൽ ചേർത്ത് നിർത്തി പോവുന്ന ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
അതിന് താഴെ വേദനാജനകമായ ഒരു കുറിപ്പും കുറിച്ചിരുന്നു.’സ്വർഗ്ഗീയ വാസത്തിന്റെ 20 വർഷങ്ങൾ പൂർത്തിയായി. ഞങ്ങളുടെ ജീവിതത്തിലെ അദൃശ്യമായ സർവ്വവ്യാപിയാണ് നിങ്ങൾ. നിങ്ങളുടെ സ്വാധീനം ഞങ്ങളെ ഓരോരുത്തരെയും സ്പർശിച്ചിരിക്കുന്നു. നിങ്ങളുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നിങ്ങളുടെ ഓർമ്മകൾ ഞങ്ങളിൽ എന്നും നിറഞ്ഞു നിൽക്കും. അത് ഞങ്ങൾക്ക് ഒന്നിച്ചു മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നുമുണ്ട്. ഇന്ന് ദിവസം, നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളുടെ ഓർമ്മകൾ പങ്കിടാൻ ഒത്തുകൂടിയപ്പോൾ, നിങ്ങൾ അവരോടൊപ്പം ഉണ്ടായിരുന്നപ്പോൾ അവർക്ക് നിങ്ങളോട് ഉണ്ടായിരുന്ന ഊഷ്മളത ഇപ്പോഴും അവരിൽ നിലനിൽക്കുന്നത് ഞാൻ കണ്ടു.
അച്ഛാ, ഈ കുടുംബത്തേയും സുഹൃത്തുക്കളേയും സിനിമകളേയും എനിക്ക് തന്നതിന് ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ ഓരോ നിമിഷവും ഞാൻ വിലമതിക്കുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിച്ചിരിക്കുന്നത്. അപ്പയെ ഓർത്ത് ഞങ്ങൾ എന്നും വേദനിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ ഓർമ്മകൾ ഞങ്ങൾ ഊർജം നൽകുന്നു. നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും.’ ബോബൻ കുഞ്ചാക്കോ അന്തരിച്ചത് 2004-ൽ ആയിരുന്നു. നിർമ്മാതാവും, സംവിധായകനും നടനുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു.