ചാക്കോച്ചന്റെ സ്വന്തം ഇസ്സു കുട്ടന് കലയിൽ തീർത്ത പിറന്നാൾ ആഘോഷം; നീണ്ട വർഷങ്ങൾക്ക് ശേഷം വന്ന ചാക്കോച്ചൻ വീട്ടിലെ വെളിച്ചം!! | Kunchako Boban Son Izahaak 5th Birthday Celebration Viral
Kunchako Boban Son Izahaak 5th Birthday Celebration Viral
Kunchako Boban Son Izahaak 5th Birthday Celebration Viral : മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. താരത്തോടൊപ്പം തന്റെ കുടുംബവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. മലയാളത്തിലെ താരപുത്രന്മാരിൽ നിരവധി ആരാധകർ ഉള്ള കുട്ടി താരമാണ് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക്.പ്രിയയ്ക്കും ചാക്കോച്ചനും 15 വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം ഉണ്ടായ കുഞ്ഞ് ആയതുകൊണ്ട് തന്നെ ഇസു ഇരുവർക്കും വളരെ പ്രിയപ്പെട്ടവനാരാണ്.
ഇസുവിനെ കുറിച്ച് പറയുമ്പോൾ കുഞ്ചാക്കോ പറയാറുള്ളത് ഇങ്ങനെ, തന്റെ സുഹൃത്തുക്കളുടെ മക്കൾ അവരുടെ സ്കൂൾ പഠനം കഴിയാറായിരുന്നു എന്നാൽ തനിക്ക് തന്റെ മകനെ ഇപ്പോഴും എടുത്തു നടക്കാൻ സാധിക്കും എന്നാണ്. താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ യാത്രകളും കുടുംബ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് കുഞ്ചാക്കോ ബോബൻ തന്റെ മകൻ ഇസഹാക്കിന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതാണ്.
പ്രിയയും കുഞ്ചാക്കോയും ഇസു മോനും ചേർന്നുള്ള ചിത്രമാണ് കുഞ്ചാക്കോ പങ്കുവെച്ചത്. ‘ഇറ്റ്സ് ഇസൂസ് ആർട്ട് വേൾഡ്, മൈ ബോയ് ടേർൺസ് ടു ഫൈവ്, എന്നാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുഞ്ചാക്കോ കുറിച്ചത്. നിരവധി ആരാധകരാണ് ഇസു മോന് പിറന്നാൾ ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്.ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ള സിനിമ താരങ്ങളും ഇസു മോനെ വിഷ് ചെയ്ത് രംഗത്തെത്തി.
അപ്പനെപ്പോലെ തന്നെ മകനും ഭാവിയിൽ ഒരു ഹീറോ ആകും എന്നുള്ളതിന്റെ സൂചനകൾ മകൻ കാണിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് മുന്നേ തന്നെ ആരാധകർ പറഞ്ഞിട്ടുണ്ട്. താരം തന്റെ വിദേശയാത്രകളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലും എല്ലാം പ്രിയയെയും ഇസു മോനെയും കൊണ്ടുപോകാറുണ്ട്. സോഷ്യൽ മീഡിയ വഴി ഇസു മോന്റെ നിരവധി വീഡിയോസും ചിത്രങ്ങളുമാണ് ഷെയർ ചെയ്യാറുള്ളത്.