A place where you need to follow for what happening in world cup

കാണുന്തോറും വീണ്ടും കാണാൻ തോന്നുന്ന സുന്ദര വീട്!! ഒറ്റനിലയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയ വിശാലമായ ഒരു ബഡ്ജറ്റ് ഭവനം; കണ്ടുനോക്കൂ ഇതിന്റെ എല്ലാ വിവരങ്ങളും!! | Low Budget Single Story Home Build In 7 Cent

Low Budget Single Story Home Build In 7 Cent : കുറഞ്ഞ ബഡ്ജറ്റിലാണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിലും അതിൽ വ്യത്യസ്തതയും സൗകര്യങ്ങളും ഉൾക്കൊള്ളിക്കുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. വീടിന്റെ പുറംഭാഗത്തും ഉൾവശങ്ങളിലും ഏറെ മനോഹാരിത നിറച്ചുകൊണ്ട് നിർമ്മിച്ചിട്ടുള്ള ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.

വീടിന്റെ പുറം ഭാഗത്തുനിന്ന് നോക്കുമ്പോൾ തന്നെ ഏറെ പ്രത്യേകതയുള്ള ഒരു വീടാണ് ഇത്. കണ്ടമ്പററി സ്റ്റൈലിൽ ബോക്സ് ആർക്കിടെക്ചറാണ് വീടിന്റെ പുറം ഭാഗത്ത് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പുറത്തെ ബോക്സ് സ്റ്റൈലിൽ ഒരുവശം ഗ്രീൻ നിറത്തിലും മറുവശം റെഡ് നിറത്തിലും നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. മറ്റ് വീടുകളിൽ നിന്നും വ്യത്യസ്തമായി ഓപ്പൺ രീതിയിലാണ് സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്.

അവിടെ നിന്നും പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് കയറുമ്പോൾ ഒരു ചെറിയ ഗസ്റ്റ് ഏരിയ സജ്ജീകരിച്ചിരിക്കുന്നു. ഗസ്റ്റ് ഏരിയയിൽ നിന്നും അല്പം മുൻപോട്ട് നടക്കുമ്പോൾ ഒരു ഡൈനിങ് ഏരിയ,സ്റ്റെയർ ഏരിയ എന്നിവ നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്നാണ് ടി.വി യൂണിറ്റ് സജ്ജീകരിച്ച് നൽകിയിട്ടുള്ളത്. അതുപോലെ ഡൈനിങ് ഏരിയയുടെ ഒരു കോർണർ സൈഡിലായി വാഷ് ഏരിയയും നൽകിയിരിക്കുന്നു.വാഷ് ഏരിയയുടെ സൈഡ് വശത്തായി ഒരു കോമൺ ടോയ്ലറ്റ് നൽകിയിട്ടുണ്ട്. വാഷ് ഏരിയയുടെ മറുവശത്തായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളക്കും ഇടം കണ്ടെത്തിയിരിക്കുന്നു.

അത്യാവശ്യം വിശാലമായി തന്നെയാണ് ഇവിടെയുള്ള രണ്ട് ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. ഇതിൽ ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നൽകിയിട്ടുള്ളത്. മാത്രമല്ല തുണികളും മറ്റും സൂക്ഷിക്കുന്നതിനായി ആവശ്യത്തിന് വാർഡ്രോബുകളും ബെഡ്റൂമുകളിൽ സജ്ജീകരിച്ചിരിക്കുന്നു.വായു സഞ്ചാരം ഏറെ ലഭിക്കാനായി ക്രോസ് വെന്റിലേഷൻ രീതിയിലാണ് രണ്ടു ബെഡ്റൂമുകളും ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ ചിലവ് ചുരുക്കി മനോഹരമായി പണിത ഈ ഒരു ഒറ്റ നില വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : PADINJATTINI