പ്രാർത്ഥന മുറിയിൽ എന്റെ ഫോട്ടോ വെക്കേണ്ട; പറന്നിറങ്ങി നൽകിയത് 20 കോടിയുടെ സമ്മാനം; നന്മ മരത്തിനു മുന്നിൽ കണ്ണ് നിറഞ്ഞ് അമ്മമാർ!! | M. A. Yusuff Ali 20 Crore Building To Gandhi Bhavan
M. A. Yusuff Ali 20 Crore Building To Gandhi Bhavan
M. A. Yusuff Ali 20 Crore Building To Gandhi Bhavan : ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർവഹിച്ച് എന്നും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന താരമാണ് എം എ യൂസഫലി. ഇത്തവണ പുതുവത്സര ദിനത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ വൃദ്ധജനങ്ങൾക്ക് പുതുവത്സര സമ്മാനവുമായാണ് യൂസഫലി എത്തിയിരിക്കുന്നത്. 15 കോടിയിലധികം ചെലവ് വരുന്ന കെട്ടിടമാണ് ഇത്തവണ യൂസഫലി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾക്കായി നിർമ്മിച്ച് നൽകുന്നത്. ശിലാസ്ഥാപനത്തിനായി പത്തനാപുരം ഗാന്ധിഭവനിൽ എത്തിയ യൂസഫലിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
അവിടുത്തെ പ്രാർത്ഥന ഹാളിൽ തന്റെ ചിത്രം വച്ചിരിക്കുന്നത് കണ്ട് യൂസഫലി ഉടൻ തന്നെ അത് എടുത്തു മാറ്റണമെന്ന് അവിടെയുള്ളവരോട് ആവശ്യപ്പെടുകയാണ്. തൻറെ ചിത്രം വെച്ച് ഒരിക്കലും പ്രാർത്ഥിക്കരുതെന്നും ഞാനും നിങ്ങളും ഒക്കെ ദൈവത്തിൻറെ അടിമകളാണെന്ന് ആണ് യൂസഫലി പറയുന്നത്. ഇതിൻറെ വീഡിയോ ഇപ്പോൾ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന് തൻറെ പേരിടണം എന്നാണ് പലരും ആവശ്യപ്പെട്ടത്, എന്നാൽ അതിനേക്കാൾ മഹത്തരം ആയ ഒരു പേരാണ് ഇട്ടിരിക്കുന്നത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേത് എന്നും യൂസഫലി പറയുന്നുണ്ട്
ഇവിടേക്ക് ഇടയ്ക്കിടെ വിളിച്ച് എല്ലാവരുടെയും സുഖവിവരങ്ങൾ തിരക്കാറുണ്ട്. ആരുടെയും കയ്യിൽ നിന്ന് പണം വാങ്ങുന്നില്ലല്ലോ എന്ന് പ്രത്യേകം അന്വേഷിക്കാറുണ്ട് എന്നും പ്രസംഗത്തിനിടെ യൂസഫലി പറഞ്ഞു. എപ്പോഴും മാതാപിതാക്കളെ തങ്ങൾക്കൊപ്പം ചേർത്തുനിർത്തേണ്ടത് അനിവാര്യമാണെന്നും അവരെ തെരുവിലേക്ക് വലിച്ചെറിയുന്നത് ദൈവശാപം വരുത്തിവയ്ക്കുന്നതിന് ഇടയാക്കും എന്നും യൂസഫലി പറയുകയുണ്ടായി.
ആദ്യം തന്റെ ഫോട്ടോ മാറ്റി മൂന്നു മതസ്ഥരുടെയും ദൈവങ്ങളുടെ ഫോട്ടോ വയ്ക്കണമെന്ന് പറഞ്ഞെങ്കിലും പിന്നീട് അത് വേണ്ടെന്ന് അദ്ദേഹം തന്നെ പറയുകയായിരുന്നു. ദൈവം മനസ്സിലാണെന്നും അത് അറിഞ്ഞുവേണം പ്രാർത്ഥിക്കാൻ എന്നും യൂസഫലി സംസാരിക്കുന്നതിനിടയിൽ പറയുകയുണ്ടായി. ഇതിനോടകം നിരവധിപേർക്ക് സഹായകരങ്ങളുമായി എത്തി ആളുകളുടെ ശ്രദ്ധ പിടിച്ചുവാൻ യൂസഫലിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ ഓരോ വാർത്തയും വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.