താര സുന്ദരമായി മാളവിക ജയറാമിന്റെ വിവാഹ വിരുന്ന്!! ചക്കി കുട്ടിയെ കെട്ടിപ്പിടിക്കാൻ ഓടിയെത്തി മമ്മൂക്ക; സ്റ്റൈൽ ലുക്കിൽ പൃഥ്വിരാജ്!! | Malavika Jayaram Wedding Reception
Malavika Jayaram Wedding Reception
Malavika Jayaram Wedding Reception : ജനപ്രിയ താരം ജയറാമിന്റെ മകളായ മാളവിക ജയറാമിന്റെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന കേരളത്തിലെ താര സംഗമത്തിൽ മമ്മൂക്കയും. മമ്മൂക്ക കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമ ടർബോയുടെ സെക്കൻഡ് പോസ്റ്ററും പുറത്തുവന്നതോടെയാണ് മമ്മൂക്കയുടെ ലുക്ക് ഫേമസ് ആയത്.മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ റിലീസിന്റെ ആഘോഷത്തിലാണ് ആരാധകർ.പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ.
നവനീത് വിദേശത്ത് ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6. 15 നായിരുന്നു താലികെട്ട്.വിവാഹത്തിന്റെ ഫോട്ടോകൾ വൈറലാകുന്നുണ്ടെങ്കിലും താലികെട്ട് ചടങ്ങാണ് കൂടുതൽ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങിയത്.ജയറാമിന്റെ ഓമന പുത്രി അച്ഛന്റെ മടിയിൽ ഇരുന്നാണ് പ്രതിശ്രുത വരനെ സ്വീകരിച്ചത്. മാളവിക അച്ഛന്റെ മടിയിൽ ഇരുന്നു കൊണ്ടാണ് താലി സ്വീകരിച്ചത്.
അച്ഛനെയും മകളുടെയും സ്നേഹബന്ധത്തിന്റെ അപൂർവ്വമായ കാഴ്ചകളിൽ ഒന്നായിരുന്നു അത്. ഈ വർഷം ജനുവരിയിൽ ആയിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹനിശ്ചയം നടന്നത്.മാളവികയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷം ഫോളോവേര്സ് ഉണ്ട്. ഒരു വര്ഷം മുന്പ് ‘മായം സെയ്ത് പോവെ’ എന്ന മ്യൂസിക് വീഡിയോയും പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. താരപുത്രി സിനിമയിലേക്ക് വരുന്നുണ്ടെന്ന് വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരൻ, സുപ്രിയ മേനോൻ, ശോഭന, ദിലീപ് , മീനാക്ഷി ദിലീപ് , നാദിർഷ , ബിന്ദു പണിക്കർ എന്നിവർ എല്ലാം കുടുംബ സമേതം വിവാഹ വിരുന്നിൽ പങ്കെടുത്തു. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി അതീവ സുന്ദരിയായി ആണ് മാളവിക ജയറാം വേദിയിൽ എത്തിയത് . ചക്കി എന്നാണ് മാളവികയെ വിൽക്കുന്ന പേര്. ചക്കിയുടെ കൂടെ തന്നെ കാളിദാസ് ജയറാമിന്റെ പ്രതിശ്രുത വധു തരിണിയും ഉണ്ട്. ഏതായാലും ജയറാം കുടുംബം പൂർണമായതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ .