നിങ്ങൾ തന്ന സ്നേഹത്തിനും കരുതലിനും നന്ദി; മകളുടെ കൈ പിടിച്ച് പിറന്നാൾ മധുരം നുണഞ്ഞ് കുഞ്ഞിക്ക; ഇത്തവണ ആഘോഷങ്ങൾ ലളിതം!! | Mammootty Son Dulquer Salmaan 41st Birthday With Family
Mammootty Son Dulquer Salmaan 41st Birthday With Family
Mammootty Son Dulquer Salmaan 41st Birthday With Family : മലയാളത്തിന്റെ സൂപ്പർതാരം ദുൽഖർ സൽമാൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയിൽ നിരവധി താരങ്ങൾ താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടും ഉണ്ട്. അച്ഛനെപ്പോലെ തന്നെ മകനും മലയാള സിനിമ പ്രേമികൾക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞിരിക്കുകയാണ്.ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഒരുപോലെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട് താരത്തിനെ.
കൂട്ടത്തിൽ ഇപ്പോൾ നടിയും നടൻ കൃഷ്ണകുമാറിന്റെ മകളും ആയ അഹാന പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ആളുകൾ ഏറ്റെടുക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേരുകയും ഒപ്പം അദ്ദേഹത്തോടൊപ്പം നിൽക്കുന്ന നാലു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തിരിക്കുന്നു അഹാന.ചിത്രങ്ങൾക്കൊപ്പം താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെ ‘പത്തുവർഷങ്ങൾക്ക് മുൻപ് അകലത്തിൽ നിന്ന് നോക്കുമ്പോൾ താങ്കൾ എന്റെ സുഹൃത്ത് ആകുമോ എന്നും ഒരിക്കലെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ സാധിക്കുമോ എന്നും സംശയിച്ചിരുന്നു.
എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം ഒരു സുഹൃത്ത് എന്ന നിലയിലുള്ള ആത്മബന്ധം വളർന്നു കഴിഞ്ഞപ്പോൾ താങ്കൾ തന്ന സ്നേഹത്തിനും കരുതലിനും ഒക്കെ ഒരുപാട് നന്ദി. നിങ്ങൾ മറ്റുള്ളവർക്ക് എത്രമാത്രം സ്നേഹം പകർന്നു നൽകുന്നു എന്നതിന് തെളിവാണ് നിങ്ങൾക്ക് അവരോടുള്ള കരുതലും സ്നേഹവും ഒക്കെ. പങ്കിട്ട സ്നേഹത്തിനും സമയത്തിനും ഭക്ഷണത്തിനും ഒക്കെ നന്ദി’ എന്നാണ് അഹാന പങ്കുവെച്ച പോസ്റ്റ്.ദുൽഖർ സൽമാൻ നിർമ്മിച്ച അടി എന്ന ചിത്രത്തിൽ നായികയായി എത്തിയതും അഹാന ആയിരുന്നു.
അഹാനയുടെ ജോഡിയായി എത്തിയ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ചിത്രം പാക്കപ്പ് ആയതിനുശേഷം ശമ്പളത്തിനേക്കാൾ അധികം ചില സമ്മാനങ്ങൾ അഹാനയ്ക്ക് പങ്കുവയ്ക്കുവാൻ ദുൽഖർ അന്ന് മറന്നില്ല. എന്തുതന്നെയായാലും ആഹാനയുടെ പോസ്റ്റിനു താഴെയും ദുൽഖറിന് ജന്മദിനാശംസകൾ അറിയിച്ച് നിരവധിപേർ പ്രത്യക്ഷപ്പെടുന്നുണ്ട്. അച്ഛനും മകനും ഒരുപോലെ പ്രായമാകുന്നേയില്ല എന്നാണ് ആരാധകർ പറയുന്നത്.