ഇതാണ് എന്റെ അനിയൻ!! മഞ്ജു വാര്യരുടെ അനിയനെ കണ്ടോ; ചേച്ചിയെ കണ്ട് കണ്ണ് നിറഞ്ഞ് വൈശാഖ്!! | Manju Warrier Meet Fan Boy Viral Video
Manju Warrier Meet Fan Boy Viral Video
Manju Warrier Meet Fan Boy Viral Video : വെള്ളിത്തിരയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ അഭിനയ മികവ് കാഴ്ചവച്ച താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിൽ രാധ എന്ന കഥാപാത്രമായാണ് മഞ്ജു അരങ്ങേറ്റം കുറിച്ചത്. അന്ന് മുതൽ ഇന്ന് വരെ മലയാളികൾ ഒരുപോലെ സ്വീകരിക്കുകയാണ്. അഭിനേത്രിയും ഒരു നർത്തകി കൂടിയമായ താരമെന്ന് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താരം സാന്നിധ്യമാണ്. ഇപ്പോൾ താരത്തിന്റെതായി പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
ഫൂട്ടേജ് എന്ന ചിത്രം ആണ് ഒരു ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേജ്.കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളുടെ എഡിറ്റർ ആയ സൈജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുട്ടേജ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മഞ്ജുവിന്റെ ആരാധകൻ പങ്കുവെച്ച പുതിയ പോസ്റ്റ് ആണ്.
തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലൂക്കേഴ്സ് മീഡിയ എന്ന ചാനലിന് നൽകിയ ഒരു കൂടിക്കാഴ്ചയിൽ തന്റെ ആരാധകനെ കണ്ട മഞ്ജുവിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഓൺലൂക്കേഴ്സ് എന്ന ചാനലിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണ് വൈശാഖ്. കുട്ടിയായിരുന്നപ്പോൾ വൈശാഖിന്റെ ചേച്ചി മര,ണപെട്ടതിനാൽ അദ്ദേഹത്തിന് ചേച്ചിയെ കണ്ട ഓർമയില്ല. എന്നാൽ മ,രിച്ചുപോയ തന്റെ ചേച്ചിയായ് വൈശാഖിന് വീട്ടുകാർ കാണിച്ചു കൊടുത്തത് മഞ്ജു വാര്യരെ ആണ്.
വൈശാഖിനെ ഓർമ്മ വച്ചപ്പോൾ തന്റെ ചേച്ചി അതല്ലെന്ന് മനസ്സിലാക്കി എങ്കിലും ചേച്ചിയുടെ സ്ഥാനത്ത് ഇന്നും മഞ്ജുവിനെ ആണ് വൈശാഖ് കാണുന്നത്. ഇപ്പോൾ അതിനൊരു അവസരം കിട്ടിയ സന്തോഷം പങ്കുവെച്ചിരുക്കുകയാണ് അയാൾ. തന്റെ മഞ്ജു ചേച്ചിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വൈശാഖ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. “ചേച്ചിയെ ആദ്യമായി കാണുമ്പോൾ വെറുമൊരു ആരാധകനായി കാണരുതെന്ന് ഉണ്ടായിരുന്നു. അതിപ്പോൾ സാധ്യമായി എന്നാണ് വൈശാഖ് പറയുന്നത്. വൈശാഖിന്റെ ഈ ആഗ്രഹം അറിയുന്ന സഹപ്രവർത്തകർ ആണ് ആ സ്വപ്നം സാധ്യമാക്കിയത്.