താര പരിവേഷങ്ങൾ ഇല്ലാതെ മൂകാംബിക ദേവിയ്ക്ക് മുന്നിൽ മോഹൻലാൽ; കുടജാദ്രിയിലും ദർശനം നടത്തി, ചണ്ഡികായാഗത്തിൽ പ്രത്യേക പൂജകൾ നടത്തി മടക്കം!! | Mohanlal At Kolluru Mookambika Devi Temple Viral Video
Mohanlal At Kolluru Mookambika Devi Temple Viral Video
Mohanlal At Kolluru Mookambika Devi Temple Viral Video : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി സൂപ്പർ താരം മോഹൻലാൽ. എഴുത്തുകാരനും പ്രഭാഷകനും മോഹൻലാലിൻ്റെ സുഹൃത്തുമായ ആർ രമാനന്ദിനൊപ്പമാണ് താരം മുകാംബികയിലെത്തിയത്. മുകാംബിക ക്ഷേത്രത്തിലെ അതീവ പ്രധാന്യമുള്ള ചണ്ഡികാ യാഗത്തിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതരായ സുബ്രഹ്മണ്യ അഡിഗ, നരസിംഹ അഡിഗ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചണ്ഡികായാഗം നടന്നിരുന്നത്.
പൂജയുടെ പ്രസാദമൊക്കെ സ്വീകരിച്ച ശേഷം, ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ സുബ്രഹ്മണ്യ അഡിഗ നടത്തിയ പൂജയിലും താരം പങ്കെടുത്തിരുന്നു. ഇന്നലെ രാവിലെ കുടജാദ്രിയിൽ എത്തിയ താരം, കുടജാദ്രിയിലെ ശങ്കരപീംത്തിൽ കുറച്ചു നേരം ധ്യാനത്തിൽ ഇരുന്നു. ശങ്കരപീഠത്തിലെ ചിത്രം രമാനന്ദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
‘ താരാനവിക്ക് വിണ്ണിലെ താരകങ്ങൾക്ക് താഴെ മണ്ണിലെ താരത്തോടൊപ്പം സർവ്വജ്ഞപീഠത്തിൽ ‘ എന്നാണ് താരം മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ രമാനന്ദ് നൽകിയ ക്യാപ്ഷൻ. രമാനന്ദിൻ്റെ പോസ്റ്റിന് പിന്നാലെ സുബ്രഹ്മണ്യ അഡിഗ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. കൊടിമരത്തിൻ്റെ മുന്നിൽ പൂജനടക്കുന്ന വീഡിയോയ്ക്ക് താഴെ ‘സിനിമാ സൂപ്പർ താരം മോഹൻലാൽ കൊല്ലൂർ മൂകാംബിക ദേവീദർശനം നടത്തി അനുഗ്രഹം ഏറ്റുവാങ്ങി’ എന്ന ക്യാപ്ഷനും നൽകുകയുണ്ടായി.
കുടജാദ്രിയിൽ ദർശനം നടത്തിയ ശേഷമാണ് ഇവർ മുകാംബികയിലെത്തിയത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് മോഹൻലാലും സുഹൃത്തും മുകാംബികയിലെത്തിയത്. സിനിമാ ഷൂട്ടിംങ് തിരക്കുകൾക്കിടയിലും താരം ദേവിയുടെ അനുഗ്രഹത്തിനായി എത്തിയപ്പോൾ, ആരാധകർ ആകാംക്ഷയോടെ നോക്കി നിൽക്കുകയും ചെയ്തു.