മോഹൻലാലിനെ കാണണം; കാത്ത് നിന്ന് ക്ഷീണിച്ച് ഒരമ്മ; എന്റെ കൂടെ പോരുന്നോ എന്ന് ലാലേട്ടൻ; വൈറലായി വീഡിയോ!! | Mohanlal Meet A Fan Viral Video Malayalam
Mohanlal Meet A Fan Viral Video Malayalam
Mohanlal Meet A Fan Viral Video Malayalam : മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മോഹൻലാൽ – ശോഭന.ഈ കോമ്പോയിൽ ഇറങ്ങിയ ചിത്രങ്ങളൊക്കെ സൂപ്പർഹിറ്റുകളായിരുന്നു. 15വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ ശോഭന വീണ്ടും ഒന്നിക്കുകയാണ്. തരുൺ മൂർത്തിയെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത്. രജപുത്രയുടെ പതിനാലാമത്തെ ചിത്രമായ ഇതിൻ്റെ നിർമ്മാണം രഞ്ജിത്താണ് നിർവ്വഹിക്കുന്നത്. എൽ 360 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ലൊക്കേഷൻ തൊടുപുഴയിൽ ആരംഭിച്ചത്. ആദ്യ ദിവസത്തെ ലൊക്കേഷൻ ചിത്രങ്ങൾ മോഹൻലാലും, ചിപ്പിയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സാധാരണക്കാരനായ ടാക്സി ഡ്രൈവർ ആയിട്ടാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാധാരണ മനുഷ്യരുടെ യും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. അതിനാൽ അതിൻ്റെ ഒരു ആകാംക്ഷയിലാണ് പ്രേക്ഷകർ.
കഴിഞ്ഞ ദിവസം നടന്ന പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂജ കഴിഞ്ഞ് മടങ്ങുന്ന മോഹൻലാൽ കാറിനടുത്ത് എത്തിയപ്പോൾ തൊടുപുഴയിലെ പ്രായമായ ഒരു അമ്മൂമ്മ എത്തുകയായിരുന്നു. ആദ്യമായാണ് മോഹൻലാലിനെ കാണുന്നത്. അതിൻ്റെ ഒരു ആകാംക്ഷയിൽ മാധ്യമങ്ങളോട് ഇതാണോ എന്ന് ആശ്ചര്യപൂർവ്വമാണ് ചോദിക്കുന്നത്. താരത്തെ അടുത്ത് കണ്ട സന്തോഷത്തിൽ കൈ പിടിച്ചും, തൊട്ടുമാണ് ആ അമ്മൂമ്മ സ്നേഹം അറിയിച്ചത്.
കാറിൽ കയറാൻ നേരം’ വരുന്നോ എൻ്റെ കൂടെ? ‘ എന്നാണ് മോഹൻലാൽ ചോദിച്ചത്. ഇല്ലെന്നാണ് അമ്മൂമ്മ മറുപടി നൽകിയത്. എന്നാൽ അപ്പോൾ തന്നെ വന്നേക്കാട്ടോ എന്നും മോഹൻലാലിനോട് അമ്മൂമ്മ പറയുന്നുണ്ട്. പിന്നീട് മാധ്യമങ്ങളോട് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളാണ് കൂടുതൽ കാണാറുള്ളതെന്നാണ് അമ്മൂമ്മ പറയുന്നത്.