ഇതാണ് യഥാർത്ഥ നടൻ.. ഈ മനുഷ്യന്റെ സ്നേഹം കണ്ട് പഠിക്കണം; ആരാധികയായ അമ്മയെ ചേർത്ത് പിടിച്ച് ലാലേട്ടൻ!! | Mohanlal With Elder Mother Video
Mohanlal With Elder Mother Video
Mohanlal With Elder Mother Video : മോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനയ വിസ്മയമാണ് മോഹൻലാൽ എന്ന ലാലേട്ടൻ.ലാലേട്ടന്റെ ആരാധികയായ ഒരു അമ്മയെ ചേർത്തുനിർത്തിക്കൊണ്ട് മോഹൻലാൽ കുശലം ചോദിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ആരാധികയായ അമ്മയെ തന്റെ കുടക്കീഴിൽ ചേർത്തുപിടിച്ച് നടക്കുന്ന മോഹൻലാലിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയിലായിരുന്നു രസകരമായ ഈ സംഭവം നടന്നത്.ഈ ചിത്രത്തിന്റെതന്നെ ചിത്രീകരണത്തിനിടെ ഇതേ അമ്മയോട് കാറിൽ പോരുന്നോ എന്റെകൂടെ എന്ന് മോഹൻലാൽ ചോദിക്കുന്ന വീഡിയോ നേരത്തേ ശ്രദ്ധേയമായിരുന്നു.ഇരുവരും നടക്കുന്നതിനിടെ, വീട്ടിലേക്ക് വന്നാൽ നല്ല താറാവിറച്ചി വെച്ച് തരാം എന്ന ചോദ്യത്തിൽ മോഹൻലാൽ ചിരിക്കുന്നു.
മോഹൻലാലിന്റെ കടുത്ത ആരാധികയായ ഈ അമ്മ തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിലെത്തിയത് തന്റെ ഇഷ്ടതാരത്തെ കാണാനെത്തിയിട്ടുണ്ടായിരുന്നു.ഇന്നിതാ അതേ ആരാധികയെ ഒരു കുടയ്ക്കുകീഴിൽ ചേർത്തുനിർത്തി കുശലം പറഞ്ഞുകൊണ്ട് നടക്കുകയാണ് മോഹൻലാൽ. വളരെ ഹൃദ്യമാണ് ഇരുവരും ചേർന്നുള്ള സംഭാഷണം. ചെറിയ മഴ ചാറ്റൽ ഉള്ള ഗ്രാമപ്രദേശത്തിലൂടെ മോഹൻലാലും സഹപ്രവർത്തകരായ സംഘവും നടന്നുവരുന്നതിനിടെയാണ് അമ്മയെ കാണാനിടയായത്.
ചട്ടയും മുണ്ടും ഒക്കെ ധരിച്ച് തനി നടൻ മോഹൻലാൽ ആരാധികയാണ് അമ്മ.ഷൂട്ടിംഗ് കഴിഞ്ഞ് പോകുവാണോ എന്ന് അമ്മയുടെ ചോദ്യത്തിന് ഞങ്ങളെ പറഞ്ഞുവിടാൻ ധൃതിയാണ് എന്ന് തിരിച്ചു ചോദിക്കുന്ന മോഹൻലാൽ സംഭാഷണം കൂടുതൽ രസകരമാക്കി.ഇത്രയും നല്ല സ്ഥലത്ത് വന്നിട്ട് പെട്ടെന്ന് എങ്ങനെയാണ് തിരിച്ചു പോകുക എന്നും ചോദിക്കുന്നുണ്ട്.എവിടെയാണ് വീട് എന്ന് അമ്മയോട് ചോദിക്കുന്ന സമയത്ത് ഇതാ ഇവിടെ അടുത്താണ് വീട്ടിലേക്ക് വന്നാൽ താറാവ് കറി ഉണ്ടാക്കി തരാമെന്നും അമ്മ മറുപടി പറയുന്നു.
അമ്മയെ വീണ്ടും കാണാം എന്നു പറഞ്ഞു സന്തോഷത്തോടെയാണ് മോഹൻലാൽ യാത്രയായത്.ഷൂട്ടിങ്ങിന് ഒന്ന് രണ്ട് ദിവസം കൂടി ബാക്കിയുണ്ടെന്നും, താരം കുറച്ചുദിവസം കൂടി അവിടെ ഉണ്ടാകുമെന്നും പറയുന്നു.വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇതിനോടകം വലിയ പ്രചാരം ലഭിച്ചു.മോഹൻലാൽ ഫാൻസ് ക്ലബ്ബിന്റെ ഇൻസ്റ്റഗ്രാം ഹാൻഡ്ലിലൂടെയാണ് ആദ്യമായി വീഡിയോ പുറത്തിറങ്ങിയത്.ചെറിയ സമയം കൊണ്ട് ആയിരങ്ങൾ കാണുകയും കമന്റ് ചെയ്യുകയും ചെയ്തു.ഈ വീഡിയോ കാണുന്ന സമയത്ത് നേരിന്റെ ലൊക്കേഷനിൽ വന്ന അമ്മ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് ഓർമ്മ വരുന്നത് എന്ന് ഒരു ആരാധകൻ പറയുന്നത് കമൻസിൽ കാണാം.” എന്റെ പൊന്നു മോനാണ് ” എന്നതാണ് അമ്മ പറഞ്ഞത്.