ധ്വനി ബേബിക്ക് കണ്ണന്റെ നടയിൽ തുലാഭാരം; ആനക്കോട്ടയിൽ ഗജവീരന്മാരെ കൺ കുളിർക്കെ കണ്ട് കുഞ്ഞ് ധ്വനി; പേടിയൊന്നും കൂടാതെ കുഞ്ഞാവ ചെയ്തത് കണ്ടോ!! | Mridula Vijay Yuva Krishna With Baby At Guruvayoor Viral
Mridula Vijay Yuva Krishna With Baby At Guruvayoor Viral
Mridula Vijay Yuva Krishna With Baby At Guruvayoor Viral : ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ കുറവായിരിക്കും. ഇന്ന് സോഷ്യൽ മീഡിയ പേജുകളിൽ വലിയൊരു തരംഗം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് കാണാൻ സാധിക്കുന്നത്. സിനിമാ- സീരിയൽ രംഗത്തെ പല പ്രമുഖ താരങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ എത്തുന്നതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. ബിജുമേനോനും സംയുക്തയും ഗുരുവായൂരിൽ എത്തിയതിന് പിന്നാലെ ഇപ്പോൾ മൃദുല വിജയും യുവ കൃഷ്ണയും മകൾ ധ്വനി കൃഷ്ണയും ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ എത്തിയിരിക്കുകയാണ്.
മൃദുലയാണ് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ ഇതിൻറെ വിശേഷം ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ഏതാണ്ട് ആറോളം ചിത്രങ്ങൾ ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നുള്ളത് ഇവർ തങ്ങളുടെ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു മകളെയും കയ്യിലെത്തി ആനയുടെ അരികിൽ നിൽക്കുന്ന ചിത്രത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പിന്നീട് രാത്രിയിൽ വളരെ വൈകി മൃദുലയും മകളും വഴിയരികിൽ ഒരു കടയുടെ പടിയിൽ ഇരിക്കുന്ന ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ഗുരുവായൂർ യാത്ര എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിനെ താഴെ പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസിന്റെ അടക്കം വലിയ ഒരു കമന്റിന്റെ ഘോഷയാത്രയും വന്ന് നിറയുന്നുണ്ട്. ഇന്ന് സ്റ്റാർ മാജിക് അടക്കമുള്ള റിയാലിറ്റി ഷോകളിൽ സജീവസാന്നിധ്യമായും മൃദുലയും യുവയും ഇടപെടാറുണ്ട്. ഇവർക്ക് ലഭിക്കുന്ന അതേ പിന്തുണയും സ്വീകാര്യതയും ഒക്കെ തന്നെയാണ് മകൾ ധ്വനിക്കും ലഭിക്കുന്നത്.
ഇവരുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചതാണ് എന്ന് പറഞ്ഞപ്പോൾ തന്നെ പലർക്കും അത്ഭുതം ആയിരുന്നു. ഇരുവരുടെയും ഒരു പ്രണയവിവാഹം ആണെന്ന് കരുതിയവർക്കിടയിലേക്ക് ആണ് അറേഞ്ച്ഡ് മാരേജിന്റെ കഥയുമായി താരങ്ങൾ എത്തിയത്. എന്ത് തന്നെയായാലും ഇരു താരങ്ങൾക്കും ആളുകൾക്കിടയിലുള്ള അംഗീകാരം എടുത്ത് പറയേണ്ടത് തന്നെയാണ്. അമ്മയായതോടെ ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്ത മൃദുല വീണ്ടും അഭിനയരംഗത്ത് സജീവ സാന്നിധ്യം ആയിരിക്കുകയാണ്.