താര സമ്പന്നമായി അംബാനി കല്യാണം!! ആഡംബര വിവാഹത്തിൽ അതിഥിയായി രാജുവേട്ടനും സുപ്രിയയും; രാധിക ഇനി അനന്തിന് സ്വന്തം!! | Mukesh Ambani Son Anant Ambani Wedding Video
Mukesh Ambani Son Anant Ambani Wedding Video
Mukesh Ambani Son Anant Ambani Wedding Video : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ് ഇന്നും ഇന്നലെയുമായി ഇന്ത്യയിൽ ചർച്ചയായി മാറുന്നത്. ലോകം കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നാണ് ഇത്. ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ചായിരുന്നു വിവാഹം.എന്നാൽ വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങൾ മുകേഷ് അംബാനിയുടെ വസതിയായ ആന്റലിയയിൽ തന്നെ കഴിഞ്ഞു. വിവാഹത്തിന് എത്തിയത് ഇന്ത്യ മുഴുവനുള്ള മികച്ച താരങ്ങളും സെലിബ്രിറ്റികളും ആണ്. ഇത്രയും വലിയ താര മാമാങ്കത്തിനെ പകർത്താൻ മുൻ നിര മാധ്യമങ്ങളും വിവാഹ സ്ഥലത്തെത്തി.
കേരളത്തിൽ നിന്നും ക്ഷണം സ്വീകരിച്ച് എത്തിയ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും പ്രധാന ആകർഷണങ്ങളായി മാറി. മലയാളത്തിൽ നിന്നു മാത്രമല്ല ഇന്ത്യ മുഴുവൻ ഉള്ള മെഗാ ഇൻഡസ്ട്രികളിൽ നിന്ന് പ്രമുഖർ അംബാനിയുടെ മകന്റെ വിവാഹത്തിന് എത്തി. പൃഥ്വിരാജും ഭാര്യയും ഗോൾഡൻ കളർ പാർട്ടി വെയറുകൾ ആണ് ധരിച്ചിരുന്നത് . ആകസ്മികമായി അതിനു ശേഷം തന്നെ എത്തിയ നയൻതാരയും ഭർത്താവ് വിഘ്നേഷും അതേ കളറിലുള്ള വേഷങ്ങൾ തന്നെയാണ് ധരിച്ചത്.പിന്നീട് എത്തിയത് ബോളിവുഡിന്റെ തലവൻ സൽമാൻ ഖാൻ ആണ്. പിന്നീട് റൺവീർ കപൂറും ആലിയ ഭട്ടും രംഗത്തെത്തി. കൂടാതെ ജ്യോതികയും സൂര്യയും എത്തി രംഗം ഒന്ന് കൊഴുപ്പിച്ചു.
മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ മുകേഷ് അംബാനിയും നിത അംബാനിയും വളരെയധികം ശ്രമിച്ചു. ജൂലൈ 12 ന് ആണ് അനന്ത് അംബാനിയും രാധിക മെർച്ചൻ്റും വിവാഹിതരായത്. ഹൽദിയും സംഗീതും എല്ലാം കോടികൾ പൊടിപൊടിച്ച ആഘോഷമാണ്. ഇപ്പോഴിതാ അംബാനി കല്യാണത്തിൽ അതിഥികൾക്ക് വിളമ്പുന്ന ഭക്ഷണങ്ങളുടെ വിവരങ്ങളും പുറത്ത് വന്നു. ആഗോളതലത്തിൽ പ്രമുഖരായ വ്യക്തികളാണ് ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. ഇതിൽ ഇന്ത്യൻ വ്യവസായികൾ മുതൽ സിനിമ താരങ്ങളും ഉണ്ട്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ഓറി പങ്കുവെച്ച വിഡിയോയിലൂടെ മുകേഷ് അംബാനി പ്രീ വെഡിങ് പാർട്ടിക്കായി ഒരുക്കിയ വിഭവങ്ങൾ അത്യാഡംബരം നിറഞ്ഞതാണെന്ന് മനസിലാക്കാൻ കഴിയുന്നത്.ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരിക്കും അംബാനിയുടെ മകന്റെ വിവാഹം.
ഈ അത്യാഡംബരതയുടെ ചടങ്ങിലെ ഓരോ കാര്യങ്ങളും അറിയാൻ പ്രേക്ഷകർക്ക് വലിയ ആകാംക്ഷയാണ്. ആദ്യമായി വൈറലായത് വിവാഹത്തിൽ വിളമ്പിയ ഭക്ഷണസാധനങ്ങളുടെ വൻ നിരയാണ്. കോടികൾ മുടക്കി സജ്ജീകരിച്ചിട്ടുള്ള ഒട്ടനവധി കൗതുക വിശേഷങ്ങൾ ഇനിയും പുറത്തു വരുന്നുണ്ട്. വിവാഹത്തിനു മാത്രമല്ല ഇതിനു മുന്നോടിയായി ജാംനഗറിൽ നടന്ന ചടങ്ങിൽ ബിൽ ഗേറ്റ്സും മാർക്ക് സക്കർബർഗ് മുതൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവരും പ്രശസ്ത കായിക താരങ്ങളായ എംഎസ് ധോണി, രോഹിത് ശർമ്മ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരും മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് പാർട്ടിയിൽ പങ്കെടുത്തിരുന്നു.