എനിക്ക് എന്നും ശക്തിയാണ് എന്റെ ‘അമ്മ; അമ്മയ്ക്കും സഹോദരനും ഒപ്പം വിശേഷ ദിവസം ആഘോഷിച്ച് ശ്രാവൺ മുകേഷ്!! | Mukesh Son Shravan Mukesh Birthday Celebration With Mother
Mukesh Son Shravan Mukesh Birthday Celebration With Mother
Mukesh Son Shravan Mukesh Birthday Celebration With Mother : മലയാളത്തിലെ ചലച്ചിത്ര അഭിനേതാവും കേരളത്തിലെ ഇടതുപക്ഷ പൊളിറ്റീഷ്യനും കൂടിയായ മുകേഷിന്റെ മകൻ ശ്രാവണിന്റെ പിറന്നാൾ പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അമ്മ സരിതയും സഹോദരൻ മിക്കിക്കും നന്ദി പറഞ്ഞിട്ടുള്ള അടി കുറിപ്പ് കൂടി ശ്രദ്ധേയമാകുന്നുണ്ട്.
2018 ൽ കല്യാണം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ശ്രാവൺ പിന്നീട് സിനിമ അഭിനയം ഇടക്കാലത്തൊന്നു നിർത്തി തന്റെ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. റാസൽഖൈമ ഗവൺമെന്റ് ആശുപത്രിയിൽ എമർജൻസി യൂണിറ്റിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് ശ്രാവൺ മുകേഷ്.”പിറന്നാൾ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്.
പ്രതീക്ഷയോടെ പുതിയ പരീക്ഷണങ്ങള്‍ നടത്താനും, എന്റെ നെടുംതൂണും ശക്തിയുമായി കൂടെ നിന്ന അമ്മയ്ക്കും മിക്കിക്കും ഒരുപാട് നന്ദി.’’എന്ന് ശ്രാവണ്‍ കുറിച്ചു. 80 കളിൽ തെന്നിന്ത്യൻ ചലച്ചിത്ര നടിയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് സരിത. 1988 ൽ നടൻ മുകേഷുമായി സരിത വിവാഹിതയായി.അവർക്ക് രണ്ട് ആൺമക്കളാണ് ശ്രാവണം തേജസും.
വിവാഹ ജീവിതം ഇരുവരും ഉപേക്ഷിക്കുന്നത് 2011 വിവാഹമോചനം നേടിക്കൊണ്ടാണ്. 2013 ഒക്ടോബർ 24ന് മുകേഷ്, മലയാളത്തിലെ പ്രമുഖ നർത്തകിയായ മേൽ ദേവികയെ വിവാഹം കഴിച്ചു. അതും അധികനാൾ നീണ്ടില്ല. തെന്നിന്ത്യൻ പ്രമുഖ നടിയായിരുന്നു സരിത വിവാഹ ജീവിതത്തിന് ശേഷം സിനിമയിൽനിന്ന് നീണ്ട അവധിയാണ് എടുത്തത്. ഇപ്പോൾ മകൻ ശ്രാവണിന്റെയും തേജസിന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് വീണ്ടും സിനിമ ലോകത്തേക്ക് സരിത കാലെടുത്തുവെക്കുന്നത്. ശിവകാർത്തികേയൻ നായകനായി തമിഴ് ചിത്രം മാവീരനിലൂടെ ആയിരുന്നു തിരിച്ചുവരവ് . സിനിമയിലെ സരിതയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.