മകനുമായി ആദ്യ യാത്ര; പുണ്യ ഭൂമിയിൽ എത്തി നരേൻ; കുടുംബ സമേതം സുവർണ്ണ ക്ഷേത്രത്തിൽ മുരളി!! | Narain Ram At Golden Temple With Family Viral
Narain Ram At Golden Temple With Family Viral
Narain Ram At Golden Temple With Family Viral : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു നരെയ്ൻ. അടൂർ ഗോപാലകൃഷ്ണൻ്റെ നിഴൽക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയതാരമായി മാറിയത്. പിന്നീട് മലയാളത്തിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തു.
മിന്നാമിന്നി കൂട്ടം, അച്ചുവിൻ്റെ അമ്മ, ക്ലാസ്മെയ്റ്റ്സ്, അയാളും ഞാനും തമ്മിൽ, ഒടിയൻ തുടങ്ങി അനേകം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രത്തെ അറിയാത്ത മലയാള സിനിമാ ആരാധകർ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും നല്ലൊരു സ്ഥാനം നിലനിർത്താൻ നരെയ്ന് സാധിച്ചിട്ടുണ്ട്. കൈദിയിൽ എന്ന തമിഴ് ചിത്രത്തിലെ നരെയ്ൻ്റെ കഥാപാത്രം തമിഴകത്ത് നരെയ്ൻ്റെ കരിയർ തന്നെ മാറ്റി മറച്ചു. പ്രേക്ഷകരുടെ മറ്റ് പ്രിയതാരങ്ങളെപ്പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
താരത്തിൻ്റെ കുടുംബവിശേഷങ്ങളും, മറ്റു വാർത്തകളുമെല്ലാം താരം പങ്കുവയ്ക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. 15 വർഷത്തിനു ശേഷം താൻ വീണ്ടും അച്ഛനാകാൻ പോകുന്നു എന്ന വാർത്ത താരം പ്രിയപ്പെട്ട പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞു ജനിച്ചതും, മൂത്ത മകൾ തന്മയുമായുള്ള ഫോട്ടോകളുമൊക്കെ താരം പങ്കുവച്ചിരുന്നു. മകൻ ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണാഘോഷത്തിൻ്റെ വാർത്തയുമായി താരം തിരുവോണ നാളിൽ ഫോട്ടോയുമായി എത്തിയിരുന്നു .
ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം പൂക്കളത്തിൻ്റെ മുന്നിലിരുന്ന് പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്നായിരുന്നു താരം എത്തിയത്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച മറ്റൊരു വാർത്തയാണ് വൈറലായി മാറുന്നത്. അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ പോയ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെ പേരുകേട്ട ക്ഷേത്രമായ ഇവിടെ പല താരങ്ങളും, മന്ത്രിമാരും ദർശനം നടത്തുന്ന വാർത്തകൾ വൈറലായി മാകാറുണ്ട്. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.