വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ..; കുറ്റബോധം ഏറെ ഉണ്ട്; എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ!! | Navya Nair Emotional Note On Kaviyoor Ponnamma
Navya Nair Emotional Note On Kaviyoor Ponnamma
Navya Nair Emotional Note On Kaviyoor Ponnamma : മലയാളികളുടെ അമ്മ വേഷങ്ങളിലൂടെ ഇടപിടിച്ച കവിയൂർ പൊന്നമ്മ ഇന്നലെ വൈകിട്ട് ലോകത്തോട് വിടപറഞ്ഞു. ഇപ്പോൾ മലയാളികളുടെ അമ്മയുടെ വിയോഗത്തിൽ നവ്യ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.കവിയൂർ പൊന്നുമ്മയുടെ ഓർമ്മകളിൽ വിതുമ്പുകയാണ് നടി നവ്യ നായർ. “ഞാൻ വലിയ മാപ്പ് ചോദിക്കട്ടെ എന്റെ പൊന്നൂസേ, അവസാന സമയത്ത് എനിക്ക് ഒന്ന് കാണാൻ സാധ്യമായില്ല.
ഇനി എന്ത് തിരക്കിന്റെ പേരിലാണെങ്കിലും അത് ന്യായീകരിക്കാൻ സാധിക്കില്ല. ഇപ്പോൾ വിട്ടു പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല, എന്നാൽ എനിക്ക് ഞാൻ ഇക്കിളി ആക്കുമ്പോഴുള്ള ആ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി എന്റെ ഓർമ്മയിൽ സൂക്ഷിക്കാൻ.കുഞ്ഞുങ്ങളെപ്പോലെ എന്റെ മുന്നിൽ ഒരുങ്ങാൻ ഇരുന്നു തന്നതും, എന്റെ മുടി കോതി പിന്നി തന്നതും നമ്മൾ ഒരുമിച്ച് ഉറങ്ങിയതും എല്ലാമെനിക്ക് ഇന്ന് മായാത്ത ഓർമ്മകളാണ്.
ഒരുപാട് സ്നേഹം കുറ്റബോധം ഏറെയുണ്ട് എനിക്ക് മാപ്പാക്കണം, എന്തോ എത്തി പിടിക്കാനുള്ള ഈ ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ, ഞങ്ങൾ ഒരുപാട് മിസ്സ് ചെയ്യുന്നു“ എന്നാണ് നവ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നന്ദനത്തിലെ ബാലാമണിയായി നവ്യ എത്തിയപ്പോൾ കൂടെ ഉണ്ണി അമ്മയായി അഭിനയിച്ച കവിയൂർ പൊന്നമ്മയുടെ ഓർമ്മകളാണ് ആരാധകരും നവ്യ പങ്കുവച്ച പോസ്റ്റിന് ചുവടെ കുറിച്ചത്.
ഞാൻ വീണ്ടും നന്ദനത്തിലേക്ക് തിരിച്ചുപോയി ബാലാമണിയെ ചേർത്തുനിർത്തിയ ഉണ്ണി അമ്മ, “ഇല്ലെങ്കിൽ എന്റെ കണ്ണടഞ്ഞുന്ന് കേൾക്കണ ദിവസം നിനക്ക് പ്രയാസം തോന്നും” എന്ന ഡയലോഗ് പങ്കുവെച്ചാണ് ഒരു ആരാധിക കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്. നവ്യ നായരുടെ ഈ പോസ്റ്റ് കണ്ടാൽ തന്നെ മനസ്സിലാകും താരവും കവിയൂർ പൊന്നമ്മയും തമ്മിലുള്ള ആത്മബന്ധം. നവ്യക്ക് പുറമെ നിരവധി താരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയത്.