ഞാൻ കുമിളിയിൽ ഷൂട്ടിലാണ്.. എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി!! | Navya Nair Helps Wayanad
Navya Nair Helps Wayanad
Navya Nair Helps Wayanad : വയനാട് മുണ്ടക്കൈ ദു ര ന്ത ത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരള ജനത. ദു ര ന്ത ഭൂമിയായി മാറിയ മുണ്ടക്കൈയിൽ നിരവധി പേർക്കാണ് തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടത്. ഒരു ആയുഷ്ക്കാലം പണിയെടുത്തു ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ കണ്ണീരാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ രക്ഷാപ്രവർത്തനങ്ങൾക്ക് ഒരു സഹായവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടി നവ്യാനായർ.തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് താരം ഈ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
താരത്തിന്റെ അമ്മയും അച്ഛനും മകനും ഒരുമിച്ചാണ് അധികൃതർക്ക് ഈ സംഭാവന കൈമാറിയത്. സംഭാവന കൈമാറുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. താരം കുമളിയിൽ ഒരു ഷൂട്ടിങ്ങിലാണ് എന്നും തന്റെ അസാന്നിധ്യത്തിൽ അച്ഛനെയും അമ്മയെയും മകനെയും ഈ കടമ നിറവേറ്റുകയാണെന്നും, നമ്മുടെ വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ താരം കുറിച്ചു.കൂടാതെ തന്നോട് ഇവിടെ
സുരക്ഷിതയാണോ എന്ന് വിവരം അന്വേഷിച്ച് നിരവധി ആളുകൾ മെസ്സേജ് അയക്കുന്നുണ്ട്, ഇതുവരെ നമ്മളെല്ലാവരും സുരക്ഷിതരാണ് എന്നും നവ്യ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചു. താരം പങ്കുവെച്ച പോസ്റ്റിന് പിന്നാലെ പിന്തുണ അറിയിച്ചു നിരവധി പേർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. നവ്യയ്ക്ക് പുറമേ നിരവധി സിനിമ താരങ്ങളാണ് ഈ ദു ര ന്ത ത്തിന് സഹായവുമായി എത്തിയത്.
മലയാളത്തിൽ നിന്ന് നടൻ മമ്മൂട്ടി, ദുൽക്കർ സൽമാൻ, ടോവിനോ ഉൾപ്പെടെയുള്ള താരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. കൂടാതെ തമിഴ് സിനിമ ലോകത്തുനിന്ന് സൂര്യ, കാർത്തി, ജ്യോതിക, വിക്രം, കമൽഹാസൻ എന്നിങ്ങനെ നിരവധി താരങ്ങളും സംഭാവന നൽകി. സിനിമാ താരങ്ങളുടെ ഈ പ്രവർത്തിയിൽ ആരാധകരും വലിയ സന്തോഷത്തിലാണ്. ഇത്തരം സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള താരങ്ങളുടെ മനസ്സിന് നന്ദി പറയുകയാണ് കേരള ജനത.