അമ്മയെ കടത്തിവെട്ടുന്ന ചടുല നൃത്ത ചുവടുകൾ; നവ്യയ്ക്ക് അഭിമാനിക്കാം ഇവനെ ഓർത്ത്; സായ് മോന്റെ ഡാൻസ് കണ്ട് നിറകണ്ണുകളോടെ താരം!! | Navya Nair Son Sai Krishna Dance Viral Video
Navya Nair Son Sai Krishna Dance Viral Video
Navya Nair Son Sai Krishna Dance Viral Video : മലയാളികളുടെ ഇഷ്ടതാരമാണ് നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം നന്ദനത്തിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും, കന്നടയിലുമൊക്കെ താരം താരത്തിൻ്റെ കഴിവ് തെളിയിച്ചിരുന്നു. മലയാള സിനിമയിൽ നായിക പദവിയിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് താരം വിവാഹിതയാകുന്നത്.
വിവാഹ ശേഷം മുബൈയിലേയ്ക്ക് താമസം മാറിയ താരം പിന്നീട് 2022-ൽ ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. താരത്തിൻ്റെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും തുടങ്ങി. സ്വന്തമായി താരത്തിന് ഒരു നൃത്ത വിദ്യാലയവുമുണ്ട്.കുടുംബവിശേഷങ്ങളും, മറ്റു വിശേഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.
മകനെ കുറിച്ച് പറയുമ്പോൾ നവ്യ എപ്പോഴും അഭിമാനത്തോടു കൂടിയാണ് സംസാരിക്കാറുള്ളത്. ഇപ്പോഴിതാ മകൻ്റെ ഒരു നൃത്ത വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാൽ മകൻ സായി കൃഷ്ണ നൃത്തം പഠിക്കുന്ന കാര്യം ഒരിക്കലും നവ്യവെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിത നവ്യ പങ്കുവെച്ച വീഡിയോ കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്.
‘എൻ്റെ മകനുമൊത്തുള്ള നിമിഷങ്ങൾ പകർത്തുന്നുവെന്നും, വികൃതിയായ ചേഷ്ടകളും, അതിശയിപ്പിക്കുന്ന അനുസരണവും, കൂടാതെ അശ്രദ്ധയും ശ്രദ്ധാലുവുമായി അവൻ എൻ്റെ വഴികാട്ടിയാവുന്നു. എൻ്റെ സഹായിയും. ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻ്റെ എല്ലാമായ മകൻ’. ഇതാണ് താരം പോസ്റ്റിന് താഴെ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പ്രേക്ഷകരും ആരാധകരുമാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ചിലർ ചോദിക്കുന്നത് സായി കൃഷ്ണയുടെ സിനിമാ പ്രേവേശനത്തെ കുറിച്ചാണ്.