ശോഭന പോലും കയ്യടിച്ച് പോയി; ഇത്രയും പെർഫെക്റ്റ് നാഗവല്ലി ഇതുവരെ ഇല്ല; സോഷ്യൽ മീഡിയ കീഴടക്കി നയനയുടെ വീഡിയോ!! | Nayana Josan Manichitrathazhu Video Viral
Nayana Josan Manichitrathazhu Video Viral
Nayana Josan Manichitrathazhu Video Viral : റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തി ശ്രദ്ധ നേടിയ താരമാണ് നായനാ ജോസൻ. ഒരു ഡാൻസർ എന്ന നിലയിൽ വളരെ പ്രശസ്തയാണ് നയന. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ ജൂനിയർ ഫൈനലിസ്റ്റായി എത്തിയ നയന വലിയ ശ്രദ്ധ നേടിയിരുന്നു. അമൃത ടിവിയിലെ തന്നെ കേരള ഡാൻസ് തമിഴിലെ ഡാൻസ് ത്രിയിലും നയന മത്സരാർത്ഥിയായി എത്തിയിരുന്നു.
ഏഷ്യാനെറ്റ് ലെ ഡാൻസിങ് സ്റ്റാർസിൽ ഒന്നാം സ്ഥാനം നയനക്ക് ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും നയന സജീവ സാന്നിധ്യമാണ്. ക്ലാസിക്കൽ സിനിമാറ്റിക് എന്ന് തുടങ്ങി എല്ലാതരത്തിലുള്ള നൃത്തങ്ങളും മനോഹരമായി തന്നെ നയനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. താരത്തിന് നന്ദന എന്നൊരു സഹോദരി കൂടിയുണ്ട്. ഇതിനെല്ലാം പുറമേ കൂടെവിടെ എന്ന സീരിയലിൽ താരം അഭിനയിച്ചിരുന്നു. സീരിയലിൽ നീതു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നയന ശ്രദ്ധ നേടുന്നത് ഏറ്റവും പുതിയ വീഡിയോ ആണ്. നിരവധി റീലുകളും മറ്റും താരം തന്നെ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ നിന്നുള്ള ഒരു രംഗമാണ് താരം അവതരിപ്പിച്ചത്. നടി ശോഭനയും സുരേഷ് ഗോപിയും ചേർന്ന് മനോഹരമാക്കിയ ഈ രംഗം ഇപ്പോഴും ആരാധകരുടെ മനസ്സിൽ ഉണ്ട്.
അല്ലിക്ക് ആഭരണം എടുക്കാൻ ഗംഗ പോകണ്ട എന്നതാണ് സീൻ. വളരെ മനോഹരമായിതന്നെ നയന അഭിനയിച്ചിരിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. ഷംന കാസിം, പേളി മാണി, മാല പാർവതി എന്നിങ്ങനെയുള്ള താരങ്ങൾ നയന പങ്കുവെച്ച വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തി. ‘ എവിടെയൊക്കെയോ ശോഭന മാമിനെ പോലെ തോന്നി, വീഡിയോയും വീഡിയോയ്ക്ക് വേണ്ടി എടുത്ത എഫ്ഫോർട് വളരെ നന്നായിട്ടുണ്ട്, എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ.