എന്റെ ജീവനും ലോകവും.. ഇന്ന് ഞങ്ങളിൽ ഉള്ള സന്തോഷം എല്ലാം നിങ്ങളാണ്! ദൈവം തന്നതിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം!! | Nayanathara And Vignesh With Baby Ulag And Uyir
Nayanathara And Vignesh With Baby Ulag And Uyir
Nayanathara And Vignesh With Baby Ulag And Uyir : മലയാളികൾക്കും തമിഴ്നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് നയൻതാര. രാപ്പകൽ, വിസ്മയത്തുമ്പത്ത്, മനസ്സിനക്കരെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നയൻതാര പിന്നീട് തമിഴ് സിനിമയുടെ അവിഭാജ്യഘടകമായിത്തീർന്നു. ഇപ്പോഴിതാ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നയൻതാര വിഘ്നേശ് ശിവൻ ദമ്പതികളുടെ പുത്രന്മാരായ ഉയിരിന്റെയും ഉലകിന്റെയും പുതിയ വിശേഷമാണ് നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഉലകിന്റെയും ഉയിരിന്റെയും പിറന്നാളാണ്. നിങ്ങളോടൊപ്പം ഉള്ള ഓരോ നിമിഷവും താൻ ആസ്വദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നയൻതാര തന്റെ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള നാല് ചിത്രങ്ങളും നയൻതാര പങ്കുവെച്ചിട്ടുണ്ട്.സണ്‍ കിസ്ഡ് മോഡലിലുള്ള നാല് ചിത്രങ്ങളാണ് നയൻതാര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഒരു മില്യനിൽ അധികം പേരാണ് ഫോട്ടോ ലൈക്ക് ചെയ്തത്.
എന്റെ ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും ഇതുവരെയും ഞാൻ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് നയൻതാര പങ്കുവെച്ച പോസ്റ്റ് ഏതൊരു അമ്മയുടെയും സ്നേഹത്തെ പ്രതിനിധീകരിക്കുന്നു. . ഇരുവർക്കും ജന്മദിനാശംസകൾ നേർന്നുകൊണ്ട് അനവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഉയിരിന്റെയും ഉലകിന്റെയും പിറന്നാള്‍ ഗ്രീസിലാണ് ഇരുവരും ആഘോഷിച്ചത്. ആഘോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ ആരാധകരെയും വിസ്മയിപ്പിച്ചു. ചെറിയ സമയത്തിനുള്ളിൽ ജീവിതകാലം മുഴുവനും നിങ്ങളോടൊപ്പം ഉണ്ടായിരുന്നത് പോലെയുള്ള അനുഭവമാണ് തനിക്ക് ഉള്ളത് എന്ന് നയൻതാര കുറിച്ചു.കുഞ്ഞുങ്ങൾക്ക് രണ്ടു വയസ്സ് തികയുകയാണ്.
അവർക്ക് ആ പേരിടുമ്പോൾ അവർ തന്റെ ഉയിരുമുലകവും ആകണമെന്ന് ആഗ്രഹമായിരുന്നു നയൻതാരക്ക് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ആ കുഞ്ഞുങ്ങൾ അവരുടെ എല്ലാമായിത്തീർന്നിരിക്കുകയാണ് . ഉയിരിന്റെയും ഉലകിന്റെയും പിറന്നാൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മലയാളികൾക്കും തമിഴ്നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരരായ ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരുടെയും പ്രണയവും വിവാഹവും സോഷ്യൽ മീഡിയ പണ്ടേ ഏറ്റെടുത്തിരുന്നു. ഇപ്പോഴത്തെ അവരുടെ ജീവിതത്തിലെ ഓരോ മുഹൂർത്തവും ആരാധകർക്കും പ്രിയപ്പെട്ടതാണ്. ഉയിരും ഉലകവും ആരാധകരുടെയും ജീവിതത്തിന്റെ ഭാഗമായിത്തീർന്നു എന്നതാണ് സത്യം.