ഞാനും എന്റെ കുഞ്ഞുങ്ങളും; ഇതിലും മനോഹരമായ കാഴ്ച്ച മറ്റൊന്നില്ല; ഇരട്ട കുഞ്ഞുങ്ങളുമായി സന്തുഷ്ടയായ അമ്മയായി നയൻതാര!! | Nayanthara With Twin Babies At Disney Land Viral Post
Nayanthara With Twin Babies At Disney Land Viral Post
Nayanthara With Twin Babies At Disney Land Viral Post : തെന്നിന്ത്യൻ സിനിമയിലെ താരജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും.മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം പിന്നീട് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമൊക്കെ കഴിവ് തെളിയിക്കുകയായിരുന്നു. മികച്ച കഥാപാത്രങ്ങൾ ചെയ്ത് തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം.
കരിയറിൽ മികച്ച താരമായി തിളങ്ങി നിൽക്കുമ്പോഴാണ് സംവിധായകൻ വിഘ്നേശ് ശിവനുമായി താരം പ്രണയത്തിലാകുന്നത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2022-ൽ ഇവരും വിവാഹിതരാവുകയും ചെയ്തു. അതേ വർഷം തന്നെ ഒക്ടോബറിൽ ഇവർക്ക് ഉയിർ, ഉലക് എന്നീ രണ്ട് ഇരട്ടക്കുട്ടികൾ ജനിക്കുകയും ചെയ്തു.
കുട്ടികൾ ജനിച്ച ശേഷം അവരുമൊത്തുള്ള നിരവധി വീഡിയോകൾ താരങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങൾ വന്നശേഷം എല്ലാ ആഘോഷങ്ങളും ഗംഭീരമായാണ് നയൻതാരയും വിഘ്നേഷും ആഘോഷിക്കുന്നത്. ഉലകിൻ്റെയും ഉയിരിൻ്റെയും കൂടെയുള്ള ആദ്യ ക്രിസ്തുമസും, വിഷുവുമൊക്കെ പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിഘ്നേഷ് ശിവൻ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ഹോങ്ങ്കോങ്ങ് ഡിസ്നി ലാൻറിൽ നിന്നെടുത്ത മനോഹരമായ ചിത്രത്തിന് വിഘ്നേഷ് ശിവൻ പങ്കുവെച്ച ക്യാപ്ഷനാണ് വൈറലായി മാറുന്നത്.
12 വർഷങ്ങൾക്ക് മുൻപ് ഹോങ്ങ്കോങ്ങിൽ ‘പോടാ പോടി ‘ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംങ്ങിനായി വന്നതും, അന്ന് റബ്ബർ ചെരിപ്പാണ് ധരിച്ചിരുന്നതെന്നും, അപ്പോൾ കൈയിൽ വെറും 1000 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റിൽ താരം പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ ദിവസം നയൻതാരയും യാത്രയുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. വിഘ്നേഷിനൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പം ‘ഹൃദയവും ആത്മാവും’ എന്ന ക്യാപ്ഷനാണ് രണ്ടു കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ നയൻതാര കുറിച്ചത്. നിരവധി പ്രേക്ഷകരാണ് താരങ്ങൾക്കും കുട്ടികൾക്കും ആശംസകൾ അറിയിച്ച് എത്തിയത്.