
അധികം ആർക്കും ലഭിക്കാത്ത സൗഭാഗ്യം! നടി പാർവ്വതിയുടെ മകൻ അച്ചു കുട്ടന് ലഭിച്ചത് വലിയ അനുഗ്രഹം!! | Parvathy Krishna Son Meets KS Chithra
Parvathy Krishna Son Meets KS Chithra
Parvathy Krishna Son Meets KS Chithra: നടിയും അവതാരികയുമായി പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ താരമാണ് പാർവ്വതി കൃഷ്ണ. നടിയായി അധികകാലമൊന്നുമായില്ലെങ്കിലും, മാലിക് എന്ന ചിത്രത്തിലെ ഡോക്ടർ എന്ന കഥാപാത്രത്തിലൂടെ താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ചാക്കോ ബോബനും, സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഗ്ർർർ ‘ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
ബ്യൂട്ടി ടിപ്സുകളും, കുടുംബ വിശേഷങ്ങളുമായാണ് താരം കൂടുതലായും സോഷ്യൽ മീഡിയയിൽ സജീവമായി മാറിയത്. അങ്ങനെ പ്രേക്ഷകർ താരത്തിൻ്റെ വലിയ ഫാനായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ളത്. താരം പങ്കുവെച്ച രണ്ടാഴ്ച്ചകൊണ്ട് വെയ്റ്റ് കുറച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. മകൻ അച്ചുക്കുട്ടനെയും കൂട്ടി കേരളത്തിൻ്റെ വാനമ്പാടിയായ ഗായിക ചിത്രയെ കാണുവാൻ പോകുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ദക്ഷിണ കൊടുത്ത് അച്ചു കുട്ടൻ ചിത്രമ്മയുടെ അനുഗ്രഹം വാങ്ങുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ താരം ഇങ്ങനെ കുറിച്ചു. ‘ഈ ജന്മം ഓർക്കാൻ അവനൊരു സുലഭ നിമിഷം.
നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ചിത്ര ചേച്ചിയുടെ മടിയിലിരുന്ന് പാട്ടു പാടുവാനും അനുഗ്രഹം വാങ്ങുവാനും അച്ചുക്കുട്ടന് കഴിഞ്ഞു. ഈ ചെറുപ്രായത്തിൽ അവന് ചിത്ര ചേച്ചിയുടെ മഹത്വത്തെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും, എന്നാൽ അറിയാവുന്ന പ്രായത്തിൽ അവന് ചിത്ര ചേച്ചിയുടെ മടിയിലിരുന്ന് അനുഗ്രഹം കിട്ടിയിട്ടുണ്ടെന്ന് അറിയുമ്പോൾ എത്രമാത്രം അഭിമാനമുണ്ടാവുമെന്നതിൽ എനിക്ക് നല്ല നിശ്ചയമുണ്ട്.’ നിരവധി പേരാണ് താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ അച്ചുക്കുട്ടന് കിട്ടിയത് വലിയൊരു അനുഗ്രഹമാണെന്ന് പറഞ്ഞ് എത്തിയിരിക്കുന്നത്.