അനന്തപുരി തറവാട്ടിൽ ഇനി കല്യാണം!! അനി നന്ദു വിവാഹം നടത്തി അനന്തമൂർത്തി; ദേവയാനിയെ ഞെട്ടിച്ച ആ സത്യം പുറത്ത്!! | Patharamattu Today Episode 10 Aug 2024 Video Viral
Patharamattu Today Episode 10 Aug 2024 Video Viral
Patharamattu Today Episode 10 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പര പത്തരമാറ്റ് വളരെ മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ നയന അനാമികയെ കണ്ട് അനിയും നന്ദുവും നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് പറയുകയാണ് നയന. അവന് കല്യാണം നീട്ടിവയ്ക്കാൻ വേണ്ടിയാണ് നന്ദുവിനെ കണ്ട് പലതും ചോദിക്കുന്നത്. ഇനി മുതൽ ഒന്നും ഉണ്ടാവില്ലെന്ന് വാക്കു പറയുകയാണ് നയന അനാമികയോട്. പിന്നീട് അനി നന്ദുവിൻ്റെ സുഹൃത്തുക്കളുമായി സംസാരിക്കുകയാണ്. നിന്നോടുള്ള പ്രണയമാണ് അവളുടെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് പറയുകയാണ് അവർ. അവൾ എൻ്റെ കൂടെ നിൽക്കാൻ തയ്യാറാണെങ്കിൽ അവളെ രജിസ്റ്റർ മാര്യേജ് ചെയ്യാനും തയ്യാറാണെന്ന് പറയുകയാണ്.
അതിന് അവൾ തയ്യാറാണോ എന്ന് ചോദിക്കട്ടെ എന്ന് പറഞ്ഞ് നന്ദുവിനെ കാണാൻ വേണ്ടി ഫോൺ വിളിക്കുകയാണ്. അങ്ങനെ റസ്റ്റോറൻ്റിൽ വച്ച് നന്ദുവും അനിയും കാണുകയാണ്. നന്ദുവിനോട് നിനക്കെന്നേ ഇഷ്ടമായിരുന്നെന്ന് നിൻ്റെ സുഹൃത്തുക്കൾ പറഞ്ഞതെന്ന് അനി പറഞ്ഞപ്പോൾ, നന്ദു നയന പറഞ്ഞതോർത്ത് ഒരിക്കലും ഞാൻ അനിയെ സ്നേഹിച്ചിട്ടില്ലെന്നും, ഞാൻ സുഹൃത്തായി മാത്രമാണ് നിന്നെ കണ്ടതെന്നും, ആ സുഹൃത്ത് ബന്ധം എന്നും നിലനിൽക്കണമെന്നും, അതിനാൽ അനി മനസിൽ ഭാര്യയായി വരേണ്ടത് അനാമികയാണെന്ന് കരുതണമെന്നും, എനിക്കൊരിക്കലും നിന്നെ ഭർത്താവായി കാണാൻ പറ്റില്ലെന്ന് പറയുകയാണ് നന്ദു.
ആദർശാണെങ്കിൽ നയനയെ കാണാത്തതിൻ്റെ വിഷമത്തിൽ ഇരിക്കുമ്പോഴാണ് മുത്തശ്ശൻ വരുന്നത്. നയനയും നീയും വഴക്കിട്ടാണോ മോൾപോയതെന്നു ചോദിച്ചപ്പോൾ, ഒരിക്കലും അല്ലെന്നു പറയുകയാണ് ആദർശ്. നീ എന്നെ അനുകരിക്കുന്ന കൊച്ചുമകനാണെന്നാണ് പറച്ചിലെങ്കിലും, ഞാൻ കുടുംബ ജീവിതത്തിൽ നൂറു ശതമാനം വിജയിച്ചെങ്കിലും നീയാണെങ്കിൽ ഒരു ശതമാനമെങ്കിലും കുടുംബ ജീവിതത്തിൽ വിജയിച്ചില്ലെന്ന് പറയുകയാണ് മുത്തശ്ശൻ. ആദർശ് പൂജാമുറിയിൽ ചെന്ന് പ്രാർത്ഥിക്കുകയാണ്. നയന വരണമെന്ന് പറഞ്ഞ്.
അപ്പോഴാണ് ദേവയാനി വന്ന് നീ എന്താണ് ഈ സമയത്ത് പൂജാമുറിയിലെന്നും, എന്തിനാണ് ഏത്തമിടുന്നതെന്ന് ചോദിച്ചപ്പോൾ, അമ്മയോട് ഞാൻ തെറ്റുകളൊക്കെ ചെയ്തതിന് പ്രായശ്ചിത്തം ചെയ്യുകയാണെന്ന് പറയുകയാണ് ആദർശ്. നയനയെ നീ വിളിച്ചു വന്നതിലായിരുന്നു എനിക്ക് വിഷമമെന്ന് ദേവയാനി പറഞ്ഞപ്പോൾ, അത് അമ്മയുടെ ബുദ്ധിമുട്ട് കണ്ടാണ് ഞാൻ അവളെ കൂട്ടി വന്നതെന്നു പറയുകയാണ് ആദർശ്. ഞാനും ജലജയും അഡ്ജസ്റ്റ് ചെയ്യുമായിരുന്നെന്ന് പറഞ്ഞപ്പോൾ, അപ്പച്ചി ഒന്നും ചെയ്യുന്നില്ലെന്നും, അവൾ ഇവിടെ ഇല്ലാതായാൽ അമ്മയ്ക്കാണ് ബുദ്ധിമുട്ടെന്ന് പറയുകയാണ് ആദർശ്. ദൈവമേ അവളിനി വരില്ലേയെന്നും, പണിയെടുത്ത് എൻ്റെ നടുവൊടിയുമോ എന്നോർക്കുകയാണ് ദേവയാനി.