ഇനി അനന്തപുരി നയനയെ അറിയും!! നയനയുടെ വില ദേവയാനിയെ ബോധിപ്പിച്ചു ആദർശിന്റെ കിടിലൻ തീരുമാനം!! | Patharamattu Today Episode 22 July 2024 Video
Patharamattu Today Episode 22 July 2024 Video
Patharamattu Today Episode 22 July 2024 Video : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിയുടെ കല്യാണം പറയാൻ നന്ദാവനത്തിൽ ജാനകിയും അഭിയും പോയപ്പോൾ, നയനയും നന്ദു തനിച്ചായതിനാൽ അവിടെ കുറച്ച് ദിവസം താമസിക്കാൻ പോവുകയായിരുന്നു. എന്നാൽ നയന പോയതിൽ അനന്തപുരിയിൽ എല്ലാവരും പെട്ടിരിക്കുകയാണ്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ, നയന ഇല്ലാത്തതിൽ സന്തോഷിച്ചിരുന്ന ആദർശിന് ഉറക്കത്തിൽ ശ്വാസംമുട്ടൽ വരികയാണ്.
ഇൻഹെയ്ലർ എവിടെയാണെന്നും, ആകെ ശ്വാസം മുട്ടി എന്തു ചെയ്യണമെന്നറിയാതെ ആദർശ് നയനയെ ഓർത്ത് കിടക്കുകയാണ്. പിറ്റേ ദിവസം രാവിലെ മുത്തശ്ശന് രാവിലെ നൽകേണ്ട മരുന്ന് കിട്ടാത്തതിനാൽ എല്ലാവരോടും ചോദിച്ചപ്പോൾ, ആർക്കും രാവിലത്തെ മരുന്ന് ഏതാണെന്ന് അറിയില്ല. അപ്പോഴാണ് മുത്തശ്ശി നയനമോൾ ഇല്ലാത്തതിനാൽ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണെന്ന് പറയുകയാണ്. അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് ദേവയാനി മരുന്ന് എടുത്തു കൊടുക്കാൻ നോക്കിയപ്പോൾ, ഇതല്ലെന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ, കനക നയന പറഞ്ഞിരുന്നു രാവിലത്തെ മരുന്ന് ഇതാണെന്ന്.
ഇത് കണ്ടപ്പോൾ ജലജയ്ക്കും ദേവയാനിക്കും ദേഷ്യം വരികയാണ്. ഭക്ഷണമൊക്കെ നയന ഉണ്ടാക്കിയത് തിന്ന് ശീലിച്ച എല്ലാവർക്കും നയന ഇല്ലാത്തതിനാൽ എന്തു ചെയ്യുമെന്ന് തിരിയുന്നില്ല. പിന്നീട് അടുക്കളയിലെത്തിയ ദേവയാനിയും, ജലജയും ഭക്ഷണം പാചകം ചെയ്യാൻ പോവുകയാണ്. അപ്പോഴാണ് ദേവയാനി കുറേ കാലമായി ഭക്ഷണമൊന്നും ഉണ്ടാക്കാത്തതിനാൽ ഒന്നിനും ഒരു ഐഡിയ കിട്ടുന്നില്ലെന്ന് പറയുന്നത്. എന്നാൽ കനക ഭക്ഷണമൊക്കെ ഉണ്ടാക്കാൻ എടുത്തു കൊടുക്കുകയാണ്. ടേബിളിരുന്ന എല്ലാവർക്കും ഭക്ഷണം വിളമ്പിയപ്പോൾ, അച്ഛൻ്റെ ഭക്ഷണമിതല്ലെന്ന് അറിയില്ലേയെന്ന് പറയുകയാണ് മുത്തശ്ശി.
അപ്പോഴാണ് കനക മൂർത്തി സാർ ഇതാണ് കഴിക്കുന്നതെന്ന് നയന പറഞ്ഞിരുന്നെന്നും, ഞാൻ അത് ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞ് വിളമ്പുന്നത്. ദേവയാനിയെയും നയനയെയും നോക്കി കനക ഒരു ചിരി ചിരിച്ചു കൊണ്ടാണ് വിളമ്പുന്നത്. ആദർശ് ഓഫീസിൽ പോകാൻ നോക്കുമ്പോൾ, ഡ്രസുകളൊന്നും ഇസ്തിരിയിട്ടിട്ട് കാണുന്നില്ല. കനകയോട് പറഞ്ഞപ്പോൾ, കനക ജലജയോട് പറയാൻ പറയുന്നു. എന്നാൽ ജലജ ഇസ്തിരിയിട്ട് കുളമാക്കുകയുണ്. നയനയില്ലാതെ വിഷമിച്ചു നിൽക്കുന്ന അനന്തപുരി തറവാടിനെയാണ് അടുത്താഴ്ച കാണാൻ സാധിക്കുന്നത്.