നവ്യയെ അനന്തപുരിയിൽ നിന്നും ചവിട്ടി പുറത്താക്കി നയന!! നയനയുടെ ആ കടുത്ത തീരുമാനം കേട്ട് ഞെട്ടിത്തരിച്ച് ആദർശ്!! | Patharamattu Today Episode 31 Jan 2024
Patharamattu Today Episode 31 Jan 2024
Patharamattu Today Episode 31 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് പത്തരമാറ്റ് ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോഴും നവ്യ സെലിബ്രെറ്റിയാവുന്നതിൻ്റെ വിഷമത്തിലാണ് അനന്തപുരി തറവാട്ടുകാർ. എന്നാൽ ആദർശ് നവ്യയുടെ പരസ്യ ചിത്രം ബ്ലോക്ക് ചെയ്തതറിഞ്ഞ് ഭ്രാന്ത് പിടിച്ച് നിൽക്കുകയാണ് നവ്യ.
അഭിയോട് എങ്ങനെയെങ്കിലും നവ്യയെ ഈ വീട്ടിൽ നിന്നും പുറത്താക്കേണ്ട വഴിയാണ് നോക്കേണ്ടതെന്ന് പറയുകയാണ് ജലജ. പിന്നീട് കാണുന്നത് ആദർശിൻ്റെ അടുത്ത് പോയി നയന നന്ദി പറയുകയാണ്. നവ്യയേച്ചിയുടെ പരസ്വചിത്രം ബ്ലോക്ക് ചെയ്തതിനെന്ന്. എന്നാൽ ആദർശ് എന്തിനാണ് നന്ദി പറയുന്നതെന്നും, എൻ്റെ വീട്ടുകാരുടെ ബുദ്ധിമുട്ടു മനസിലാക്കിയാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് പറയുകയാണ്. അവൾ അങ്ങനെ ആയതിന് കാരണം നിൻ്റെ അച്നും അമ്മയും ആണെന്നും, മക്കളെ വളർത്തേണ്ടത് പോലെ വളർത്താഞ്ഞാൽ ഇങ്ങനെയിരിക്കുമെന്ന് പറയുകയാണ് ആദർശ്.
പിന്നീട് കാണുന്നത് അഭിയെയും നവ്യയെയുമാണ്. എൻ്റെ സ്വപ്നമാണ് അവർ തച്ചുടച്ചതെന്ന് പറയുകയാണ് നവ്യ. അങ്ങനെയൊന്നുമില്ലെന്നും, നീ നിൻ്റെ കരിയർ അവസാനിപ്പിക്കരുതെന്നും, ഇനിയും നീ പരസ്യചിത്രങ്ങളിൽ അഭിനയിക്കണമെന്ന് പറയുകയാണ് അഭി.ഇത് കേട്ട് സന്തോഷവതിയായ നവ്യ അഭിയുടെ നെഞ്ചിൽ ചാർന്ന് കിടന്ന് സങ്കടങ്ങൾ പറയുകയാണ്. നീ എൻ്റെ കൂടെയുണ്ടല്ലോ, അത് മതിയെന്ന് പറയുകയാണ് നവ്യ.
നിന്നെ ഒരു മാസം കൊണ്ട് ഇവിടെ നിന്ന് ഓടിക്കുമെന്ന് ഓർക്കുകയാണ് അഭി. പിന്നീട് കാണുന്നത് കനക ദുർഗ്ഗയുടെയും ഗോവിന്ദൻ്റെയും വീടാണ്. അവിടേയ്ക്ക് പലിശക്കാരൻ ചന്ദ്രസേനനൊക്കെ വരികയാണ്. ഒരു വർഷം കൂടി തരണമെന്ന കനക ദുർഗ്ഗയുടെ ആവശ്യം അവർ അംഗീകരിക്കുന്നില്ല. അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.