ഒടുവിൽ അത് സംഭവിച്ചു!! നയനയുടെ അരികിൽ പ്രണയാർദ്രനായി ആദർശ്; അതിരാവിലെ തന്നെ നന്ദാവനത്തിൽ അത് സംഭവിക്കുന്നു!! | Patharamattu Today Episode 31 July 2024 Video Viral
Patharamattu Today Episode 31 July 2024 Video Viral
Patharamattu Today Episode 31 July 2024 Video Viral : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ നയന മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും കൂടെ വരാത്തതിൽ ആദർശ് പലതും ആലോചിക്കുകയാണ്. അവൾ ഇല്ലാത്തതിൽ എനിക്ക് എന്താണ് ഇപ്പോൾ വല്ലാത്ത വിഷമമെന്ന് ഓർക്കുകയാണ് ആദർശ്. അപ്പോഴാണ് ആദർശിൻ്റെ പ്രതിരൂപം വന്ന് പലതും പറയുകയാണ്. ഇത് കേട്ട് കൊണ്ടാണ് ദേവയാനി വരുന്നത്.
നീ എന്താണ് ഒറ്റയ്ക്ക് സംസാരിക്കുന്നതെന്ന് പറഞ്ഞപ്പോൾ, ഞാൻ നയനയെ വഴക്കു പറയുകയായിരുന്നുവെന്ന് പറയുകയാണ് ആദർശ്. അവൾ ഇല്ലാത്തതിൽ നിനക്ക് വിഷമമുണ്ടോയെന്നു പറഞ്ഞപ്പോൾ, എനിക്ക് വിഷമമൊന്നുമില്ലെന്നും, അവൾ ഇല്ലാത്തതിൻ്റെ വിഷമം മുശ്ശനും മുത്തശ്ശിക്കുമാണെന്ന് പറയുകയാണ് ആദർശ്. അതെയെന്നും, എനിക്കും വിഷമമൊന്നുമില്ലെന്ന് പറയുകയാണ് ദേവയാനി. രാത്രി ഉറങ്ങാൻ കിടന്ന ആദർശ് ഉറക്കത്ത് ഞെട്ടി ഉണരുകയാണ്.
അവൾ ഇല്ലാത്തത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നെന്നും, ഒന്ന് വിളിച്ചു നോക്കാമെന്നും പറയുകയാണ്. അപ്പോഴാണ് നയനയുടെയും ഉറക്കം തെളിയുന്നത്. ആദർശ് വിളിക്കുന്നത് കണ്ടപ്പോൾ കുറച്ച് ഡിമാൻ്റാക്കാമെന്ന് പറഞ്ഞാണ് ഫോൺ എടുക്കുന്നത്. ഫോൺ എടുത്തപ്പോൾ, എന്താണ് വിളിച്ചതെന്നു പറഞ്ഞ് വലിയ ഡിമാൻ്റിൽ പല കാര്യങ്ങളും പറയുകയാണ്. അവൾ വലിയ ഫോമിലാണെണ് മനസിലാക്കിയ ആദർശ് പിറ്റേ ദിവസം രാവിലെ തന്നെ നയനയുടെ വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ കോലം വരയ്ക്കുകയായിരുന്ന നയനയ്ക്ക് ചിരി വരികയാണ്. ഗോവിന്ദൻ വന്ന് കയറി ഇരിക്കാൻ പറഞ്ഞപ്പോൾ, ഇരിക്കാനൊന്നും നേരമില്ലെന്ന് പറയുകയാണ്.
സമയമില്ലാത്തവർ പോകട്ടെ അച്ഛാ എന്ന് പറഞ്ഞപ്പോൾ, മോളെ വിളിക്കാൻ വന്നതാണ് ആദർശ് എന്ന് പറയുകയാണ് ഗോവിന്ദൻ. നന്ദുവിനോട് പോയി നയന ആദർശ് വന്ന കാര്യം പറയുകയാണ്. ഇപ്പോഴൊന്നും വരേണ്ടായിരുന്നു ആദർശേട്ടനെന്നും, നിൻ്റെ വിഷമത്തിൻ്റെ കാര്യം മനസിലാക്കിയതിന് ശേഷം ആദർശേട്ടൻ വന്നാൽ മതിയായിരുന്നെന്ന് പറയുകയാണ് നയന. എൻ്റെ വിഷമത്തിൻ്റെ കാര്യം ഞാൻ പറയാമെന്നും, അനിയുടെ കല്യാണം കഴിയട്ടെ എന്നു പറയുകയാണ്. അനിയുടെ കല്യാണം സന്തോഷമുള്ളതല്ലോ എല്ലാവർക്കുമെന്നും, പറയുകയാണ് നന്ദു. അങ്ങനെ നയന എല്ലാവർക്കും ദോശ നൽകുകയാണ്. നയനയുടെ പാചകത്തെ പുകഴ്ത്തുകയാണ് ആദർശ്. ഭക്ഷണം മാത്രമല്ല, നയനേച്ചിയില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് കരുതിയിരുന്നെന്ന് പറയുകയാണ് നന്ദു. അപ്പോൾ ആദർശ് മനസിൽ ഓർക്കുകയാണ് എൻ്റെ അവസ്ഥ ഇപ്പോൾ അങ്ങനെയാണല്ലോയെന്ന്. അപ്പോഴാണ് ആദർശ് നന്ദുവിനോട് ചോദിക്കുന്നത് നന്ദുവിന് വിവാഹ ആലോചനകളൊക്കെ വരാറുണ്ടോയെന്ന്. ഇത് കേട്ട് നന്ദു ഞെട്ടുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.