ഒന്നാം പിറന്നാളിൽ റെയിൻ രണ്ടാം പിറന്നാളിൽ കായ് മൂന്നാം പിറന്നാളിൽ നിറ്റാര; നില ബേബിയുടെ പിറന്നാൾ ആഘോഷമാക്കി പേളിയും ശ്രീനിയും!! | Pearle Maaney Daughter Nila Baby 3rd Birthday Celebration Video
Pearle Maaney Daughter Nila Baby 3rd Birthday Celebration Video
Pearle Maaney Daughter Nila Baby 3rd Birthday Celebration Video : മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് പേളി മാണി. തുടർന്ന് ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും സാധിച്ചു.ബിഗ് ബോസിലൂടെ ഒന്നായ ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവെക്കുന്ന വിശേഷങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്.
തന്റെ മക്കളുടെ ചിത്രങ്ങളാണ് പേളിയും ശ്രീനിഷും കൂടുതലായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഇപ്പോൾ താരങ്ങളുടേതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇവരുടെ മൂത്ത മകൾ നിലയുടെ മൂന്നാം പിറന്നാൾ വിശേഷങ്ങൾ ആണ്.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിനു പുറമേ നിലയുടെ വളരെ രസകരമായ കുസൃതി നിറഞ്ഞ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ നിലയുടെ പേര് ആശുപത്രി റെക്കോർഡുകളിൽ രേഖപ്പെടുത്തുന്ന സമയം മുതലുള്ള നിരവധി ദൃശ്യങ്ങളും അതിൽ കാണാൻ സോഷ്യൽ മീഡിയയിൽ കാണാം. നിലയുടെ പിറന്നാൾ പാർട്ടിക്കുശേഷം താരത്തിന്റെ കുടുംബം ഒരുമിച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആവുകയാണ്.ഈ ചിത്രം പങ്കുവെച്ച് താരം ഇങ്ങനെ കുറിച്ചത് ”It takes a village to Raise a child, well… meet the Village Nila Turns 3” എന്നാണ്.
പേളിയുടെയും ശ്രീനിഷിന്റെയും രണ്ടാമത്തെ കുഞ്ഞ് നിറ്റാരയുടെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ താരം തന്റെ കുഞ്ഞിന്റെ ബേബി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത് ജനുവരി 13നാണ്. തുടർന്ന് മകളെ ആദ്യമായി കയ്യിലെടുത്ത ചിത്രങ്ങളും നിലകുട്ടി ആദ്യമായി നിറ്റാരയെ കണ്ടപ്പോൾ മുത്തം നൽകിയ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.