ജീവിതത്തിൽ ഒരിക്കലും ഈ ദിവസം മറക്കില്ല!! എന്നും ഒരു വിങ്ങലോട് കൂടി ഈ ദിനം ഞാൻ ഓർക്കും; നില ബേബിയുടെ അരികിൽ പൊട്ടിക്കരഞ്ഞ് പേളി!! | Pearle Maaney Daughter Nila First Day At School
Pearle Maaney Daughter Nila First Day At School
Pearle Maaney Daughter Nila First Day At School : മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ദമ്പതികളാണ് പേളിയും ശ്രീനിയും. അവരുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ തങ്ങളുടേതെന്ന നിലയിൽ സ്വീകരിക്കുന്നു. ബിഗ് ബോസിലൂടെ പരിചയപ്പെട്ട് ജീവിതത്തിൽ ഒന്നായിത്തീർന്ന ഇവരുടെ കുടുംബം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരുടെയും ജീവിതവും മനസ്സും നിറയ്ക്കാൻ രണ്ടോമന മക്കളും.ആദ്യമകളായ നിലയുടെ പുതിയ വിശേഷമാണ് ഇന്ന് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.
പേളി ശ്രീനിഷ് എന്നിവരെ എപ്രകാരമാണോ ആരാധകർ സ്നേഹിക്കുന്നത് അതേ അളവിൽ തന്നെയാണ് നിലയെയും അവർ സ്വീകരിച്ചിരിക്കുന്നത്. നിളയുടെ കുറുമ്പും കളിയും ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്കവരും. പ്രേക്ഷകരുടെ നെഞ്ചിൽ കൂടുകൂട്ടിയ കുഞ്ഞു വാവയുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തമാണ് പേളി പങ്കുവച്ചിരിക്കുന്നത്.പ്ലേ സ്കൂളിലേക്കുള്ള കുഞ്ഞിന്റെ യാത്രയാണ് പേർളിയുടെ പുതിയ വീഡിയോ.
“എനിക്കിന്ന് ബ്ലോഗ് ചെയ്യാനേ മൂഡില്ല, പക്ഷേ ഞാൻ ഒരുപാട് ഹാപ്പിയാണ്” എന്ന് പറഞ്ഞു കൊണ്ടാണ് പേർളി തന്റെ വ്ലോഗ് തുടങ്ങുന്നത്. നിളയുടെ പ്ലേ സ്കൂളിലെ ആദ്യ ദിവസത്തെക്കുറിച്ച് ആലോചിച്ചുള്ള ആശങ്കയും സന്തോഷവും പേർളിയിൽ പ്രകടമാണ്. മകളുടെ മുടി കെട്ടി കൊടുക്കുന്നതിനിടയിൽ അവർ കണ്ണീർ പൊഴിക്കുന്നുമുണ്ട്. മകളുടെ ഓരോ ആഭരണങ്ങൾ ഊരി വയ്ക്കുമ്പോൾ വളയിടാൻ പാടില്ലേ മാല ഇടാൻ പാടില്ലേ എന്നിങ്ങനെ ചിണുങ്ങുകയാണ് കുഞ്ഞു നില. അതിനുള്ള പേളിയുടെ മറുപടി മാതൃകാപരമാണ്.എന്തിനാ പോകുന്നത് പഠിക്കാനല്ലേ ഷോ കാണിക്കാൻ അല്ലല്ലോ എന്നിങ്ങനെ മകളെ ഉപദേശിക്കുകയാണ് പേർളി.
ഇതെല്ലാം മടി കൂടാതെ അനുസരിക്കുന്നുമുണ്ട് നമ്മുടെ കുഞ്ഞ് നില. നല്ല ഒരമ്മയാണ് പേർളി എന്നത് ഓരോ വാക്കിലും വ്യക്തമാണ്. മുടി കെട്ടിക്കൊടുക്കുന്നതിനിടയിൽ കരയുന്ന പേർളിയെ നില ചിരിപ്പിക്കാൻ ശ്രമിക്കുന്നു. പുതിയ ടീച്ചറുടെ പേര് ഡയാന എന്നാണെന്നും പേർളി വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. പേർളിയുടെ പുതിയ വീഡിയോ വളരെ അധികം ലൈക്കുകൾ സ്വന്തമാക്കി. പേർളി കരഞ്ഞപ്പോൾ തങ്ങൾക്കും കരച്ചിൽ വന്നതായി പലരും അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ പ്രേക്ഷകരുടെ മനവും ദിനവും സന്തുഷ്ടമാക്കുകയായിരുന്നു പുതിയ വീഡിയോയിലൂടെ പേർളി.