അവളുടെ മൃദുലമാർന്ന ചർമ്മം; നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം ഞാൻ അവളെ തൊട്ടു; കണ്ണ് നിറഞ്ഞ് പേളി മാണി!! | Pearle Maaney First Photo With Baby Viral
Pearle Maaney First Photo With Baby Viral
Pearle Maaney First Photo With Baby Viral : 9 മാസത്തെ കാത്തിരിപ്പിന് ശേഷം പേളിക്കും ശ്രീനിക്കും രണ്ടാമത്തെ കുഞ്ഞുവാവ ജനിച്ചു. രണ്ടാമത് പ്രെഗ്നന്റ് ആയത് മുതൽ തന്റെ എല്ലാ ഗർഭകാല വിശേഷങ്ങളും തന്റെ ആരാധകാരുമായി പങ്ക് വെച്ച പേളി ഇപോഴിതാ കാത്തിരുന്ന ആ കുഞ്ഞുമാലാഖയുടെ ചിത്രം പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുകയാണ്. “ഒൻപത് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒടുവിൽ ഞങ്ങൾ പരസ്പരം കണ്ട് മുട്ടി. ഞാനവളെ ആദ്യമായ് എടുത്തു അവളുടെ മൃദുലമായ ശരീരവും കുഞ്ഞു നെഞ്ചിടിപ്പും, എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായ് ഈ നിമിഷം ഞാൻ സൂക്ഷിച്ചു വെയ്ക്കും.
സന്തോഷ കണ്ണുനീർ ഒഴുകുന്നു കാരണം ഞാനിന്ന് ഒരു പെൺകുട്ടിയുടെ കൂടെ അമ്മയാണ്. ശ്രീനി പറഞ്ഞു ആശംസകളും പ്രാർത്ഥനകളും നിറഞ്ഞ ഒരുപാട് മെസ്സേജുകൾ നിങ്ങൾ അയച്ചിരുന്നു എന്ന്. ഞങ്ങളുടെ ചെറിയ കുടുംബത്തെ നിങ്ങൾ ഓരോരുത്തരും ഇത്രയധികം സ്നേഹിക്കുന്നു എന്നറിയുമ്പോൾ എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു. എല്ലാവർക്കും നന്ദി.
എല്ലാവരുടെയും പ്രാർത്ഥനകൾക്കുള്ളിൽ ഞങ്ങളുടെ കുഞ്ഞു സേഫ് ആണ് എന്ന് എനിക്കറിയാം” തന്റെ ആരാധകർക്കായി ഇങ്ങനെ ഒരു കുറിപ്പ് കൂടി പങ്ക് വെച്ച് കൊണ്ടാണ് താരം കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ചത്. നിലു ബേബി ജനിച്ചതിനു ശേഷം മീഡിയ ഫീൽഡിൽ നിന്നും സിനിമയിൽ നിന്നുമെല്ലാം ചെറിയ ബ്രേക്ക് എടുത്തു എങ്കിലും. സോഷ്യൽ മീഡിയയിൽ സജീവമാണ് പേളി.
പ്രെഗ്നൻസി ടൈം വെറുതെ ഇരുന്ന് സമയം കളയാൻ ഉള്ളതല്ല എന്ന് മറ്റുള്ളവർക്ക് കൂടി മനസ്സിലാക്കി കൊടുത്ത താരമാണ് പേളി. യാത്രകൾ, പാചകം, വ്ലോഗ്ഗുകൾ എന്നിങ്ങനെ ഫുൾ എനർജിയോടെ ആക്റ്റീവ് ആയി നടക്കുന്ന താരം എല്ലാവർക്കും മാതൃകയാണ്. ആദ്യത്തെ കുട്ടി നിലു ബേബിയുടെ പ്രെഗ്നൻസി പീരിയഡിലും ഇതേ പോലെ ആക്റ്റീവ് ആയിരുന്നു പേളി. ഇനി കുഞ്ഞു വാവയോടൊപ്പമുള്ള പേളിയുടെ വ്ലോഗ്ഗുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.