എനിക്ക് ഒരു പിറന്നാൾ ആശംസ പറയാമോ; മമ്മടേം പപ്പേടേം രാസാത്തി കുട്ടി; നാലാമനും വന്നതിന് ശേഷം മൂന്നാം പിറന്നാൾ ആഘോഷമാക്കി പേളിയും ശ്രീനിഷും!! | Pearle Maaney Nila Baby 3rd Birthday Celebration Viral
Pearle Maaney Nila Baby 3rd Birthday Celebration Viral
Pearle Maaney Nila Baby 3rd Birthday Celebration Viral : പ്രശസ്ത ടിവി അവതാരികയും, നടിയും മോഡലുമാണ് പേർളിമാണി. അവതാരികയായിട്ടാണ് പ്രേക്ഷകർ പേർളിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ‘ എന്ന ചിത്രത്തിലാണ് പേർളി ആദ്യമായി അഭിനയിച്ചത്. എന്നാൽ ബിഗ്ബോസ് സീസൺവണ്ണിൽ വന്നതോടെയാണ് പേർളിയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത്. സീസൺ വണ്ണിലെ മറ്റൊരു മത്സരാർത്ഥിയും, നടനുമായ ശ്രീനിഷ് അരവിന്ദിനെയാണ് പേർളി വിവാഹം കഴിച്ചത്.
വിവാഹ ശേഷം കരിയറിൽ നിന്ന് മാറി നിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ്. സ്വന്തമായി യുട്യൂബ് ചാനലുള്ള താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. വിവാഹ ശേഷം നിലയുടെ പ്രെഗ്നൻ്റായതു മുതലുള്ള വിശേഷങ്ങളും, നില ജനിച്ചതിനു ശേഷമുള്ള പല വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. നിലയ്ക്ക് രണ്ട് വയസ്സായപ്പോഴാണ് പേർളി രണ്ടാമതും ഗർഭിണിയാവുന്നത്.
ഈ കഴിഞ്ഞ ജനുവരിയിലാണ് നിളയ്ക്ക് അനുജത്തിയായി നിറ്റാര ബേബി വന്നത്. പിന്നീട് നിതാരയുടെ പേരിടൽ ചടങ്ങിൻ്റെയും, നൂലുകെട്ടിൻ്റെയും വിശേഷങ്ങളുമായി താരം യുട്യൂബ് ചാനലിലൂടെ എത്തിയിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു നിറ്റാര ബേബിയുടെ കൂടെയുള്ള ആദ്യത്തെ വിമാനയാത്രാവിശേഷം താരം പങ്കുവെച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വിശേഷ വാർത്തയാണ് വൈറലായി മാറുന്നത്. മാർച്ച് 20ന് നിളയുടെ മൂന്നാം പിറന്നാൾ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.
നില ജനിച്ചതു മുതലുള്ള പല ചിത്രങ്ങളും വീഡിയോകളുമുള്ള മൂന്നു വർഷത്തെ നിളയുടെ കുട്ടിത്തം നിറഞ്ഞ വിശേഷങ്ങളാണ് താരം വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലും താരം നില ബേബിക്ക് ആശംസകളുമായി എത്തുകയുണ്ടായി. നിരവധി പേരാണ് നിലയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.